സില്‍ച്ചാര്‍- തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം
അസമിലെ സില്‍ചാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപോര്‍ട്ട്.
ദിസ്പൂര്‍: സില്‍ച്ചാര്‍- തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തം. അസമിലെ സില്‍ചാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപോര്‍ട്ട്. അപകടമുണ്ടായ ഉടന്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി.
തീപ്പിടിത്തമുണ്ടായശേഷം കോച്ചുകളില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. എന്നാല്‍, ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല.
ട്രെയിനിലെ ഭക്ഷണശാലയ്ക്ക് സമീപമുള്ള സ്ലീപ്പര്‍ ക്ലാസ് കോച്ചിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ മറ്റ് രണ്ട് കോച്ചുകളിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിന്നുവെന്നാണ് വിവരം.
RELATED STORIES
വിദ്വേഷ പ്രസംഗക്കേസില് ചോദ്യം ചെയ്യലിന് ഹാജരാവില്ല; പോലിസ്...
29 May 2022 2:16 AM GMTഅമ്പലപ്പുഴയില് 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു
29 May 2022 1:54 AM GMTരാജ്യസഭയിലേക്കുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് എഎപി
29 May 2022 1:18 AM GMTതൃക്കാക്കരയില് ഇന്ന് കൊട്ടിക്കലാശം
29 May 2022 1:03 AM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMT