India

'അശോക ചക്രം ഹിന്ദു ചിഹ്നം'; ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്നും ബിജെപി എംപി സുധാന്‍ഷു ത്രിവേദി

അശോക ചക്രം ഹിന്ദു ചിഹ്നം; ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്നും ബിജെപി എംപി സുധാന്‍ഷു ത്രിവേദി
X

ന്യൂഡല്‍ഹി: ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുധാന്‍ഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഭാരതീയ സംസ്‌കാരത്തെ തച്ചുടക്കാന്‍ ശ്രമം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാണല്‍ സെന്ററിലെ മള്‍ട്ടിപ്പര്‍പ്പസ് ഹാളില്‍ സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ദി അണ്‍ടോള്‍ഡ് കേരള സ്റ്റോറിയെന്ന, സിനിമയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു പ്രസംഗം.



Next Story

RELATED STORIES

Share it