India

യുദ്ധത്തിനു സ്ത്രീകളെ ഇറക്കാം; പക്ഷേ ഒളിഞ്ഞുനോക്കുന്നെന്ന് പറയരുതെന്ന് ആര്‍മി ചീഫ്

യുദ്ധരംഗത്തൊന്നും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക മുറികളോ സജീകരണങ്ങളോ നല്‍കാനാവില്ല. വസ്ത്രം മാറുമ്പോള്‍ ചിലര്‍ ഒളിഞ്ഞു നോക്കുന്നു എന്ന പരാതിയൊക്കെ പറയാന്‍ തുടങ്ങിയാല്‍ അതിന് വേറെ സജീകരണങ്ങള്‍ വരെ ഒരുക്കേണ്ടി വരും.

യുദ്ധത്തിനു സ്ത്രീകളെ ഇറക്കാം; പക്ഷേ ഒളിഞ്ഞുനോക്കുന്നെന്ന് പറയരുതെന്ന് ആര്‍മി ചീഫ്
X

ന്യൂഡല്‍ഹി: യുദ്ധരംഗത്ത് സ്ത്രീകളെ ഇറക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും വസ്ത്രം മാറുമ്പോള്‍ ജവാന്‍മാര്‍ ഒളിഞ്ഞു നോക്കിയെന്നും മറ്റുമുള്ള പരാതികള്‍ പറയരുതെന്നും ആര്‍മി ചീഫ് ബിപിന്‍ റാവത്ത്. മാത്രമല്ല സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കേണ്ടി വരും. ഒരു കമാന്‍ഡിങ് ഓഫിസറായിരിക്കുന്ന വ്യക്തിക്ക് ഒരിക്കലും ആറ് മാസക്കാലം അവധി നല്‍കാനാവില്ല. ലീവ് നിഷേധിച്ചാല്‍ അതും വലിയ പ്രശ്‌നമാവും. പുരുഷന് നല്‍കുന്ന അതേ പ്രധാന്യം സ്ത്രീകള്‍ക്ക് നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് അതില്‍ താല്‍പര്യമുണ്ടാവില്ലെന്നാണു മനസ്സിലാക്കുന്നത്.

യുദ്ധരംഗത്ത് ഇറങ്ങാനൊന്നും സ്ത്രീകള്‍ തയ്യാറാവില്ല. കുട്ടികളുടെ കാര്യമാണ് അവര്‍ അസൗകര്യമായി പറയുന്ന ഒരു പ്രധാന കാരണം. സൈന്യത്തിലെ മിക്ക ജവാന്‍മാരും ഗ്രാമത്തില്‍ നിന്നുള്ളവരായിരിക്കില്ല. അതിനാല്‍ തന്നെ ഒരു വനിതാ ഉദ്യോഗസ്ഥ തങ്ങളെ നയിക്കുന്നത് അവരില്‍ കൂടുതലും താല്‍പര്യപ്പെടില്ല. യുദ്ധരംഗത്തൊന്നും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക മുറികളോ സജീകരണങ്ങളോ നല്‍കാനാവില്ല.

വസ്ത്രം മാറുമ്പോള്‍ ചിലര്‍ ഒളിഞ്ഞു നോക്കുന്നു എന്ന പരാതിയൊക്കെ പറയാന്‍ തുടങ്ങിയാല്‍ അതിന് വേറെ സജീകരണങ്ങള്‍ വരെ ഒരുക്കേണ്ടി വരും. സൈന്യത്തില്‍ മിടുക്കരായ വനിതകളെ അംഗീകരിക്കുന്നില്ലെന്നത് തെറ്റിദ്ധാരണയാണ്. ആര്‍മിയില്‍ വനിതാ എന്‍ജിനീയര്‍മാരുണ്ട്. അവര്‍ മൈനിങും ഡിമൈനിങും ചെയ്യുന്നു. എയര്‍ ഡിഫന്‍സില്‍ അവരാണ് ആയുധകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അവരെ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍ ഏറെ തടസ്സങ്ങളുണ്ടെന്നും ആര്‍മി ചീഫ് പ്രസ്താവിച്ചു. അതേസമയം, പുരുഷ സൈനികരെ ഇകഴ്ത്തുന്നതാണ് പ്രസ്താവനയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it