ഡല്‍ഹിയില്‍ സൈനിക ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍
അസം സ്വദേശിയായ ജെ സി ബറുവ (51)യാണ് മരിച്ചത്. കശ്മീരില്‍ ഇന്ത്യന്‍ സേനയില്‍ സുബേദാര്‍ മേജറായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു.
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ സൈനിക ഉദ്യോഗസ്ഥനെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശിയായ ജെ സി ബറുവ (51)യാണ് മരിച്ചത്. കശ്മീരില്‍ ഇന്ത്യന്‍ സേനയില്‍ സുബേദാര്‍ മേജറായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് മുറിയില്‍നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് മുറിയില്‍ ഒരാള്‍ ആത്മഹത്യചെയ്തതായി പോലിസിന് വിവരം ലഭിക്കുന്നത്.
പോലിസ് സ്ഥലത്തെത്തിയപ്പോള്‍ ബറുവ മുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. മുണ്ടുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് ഫാനില്‍ തൂങ്ങുകയായിരുന്നു. ആത്മഹത്യയുടെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ആത്മഹത്യാക്കുറിപ്പ് ബറുവ തന്നെയാണോ എഴുതിയതെന്ന് തിരിച്ചറിയുന്നതിന് കൈയക്ഷരവിദഗ്ധരുടെ സഹായം തേടുമെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ദേവേന്ദ്ര ആര്യ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് മറ്റ് നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പോലിസ് വ്യക്തമാക്കി.
RELATED STORIES
പതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTകുരങ്ങു പനി കൂടുതല്‍ രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMTഇന്ധന ക്ഷാമം;ശ്രീലങ്കയില്‍ സ്കൂളുകള്‍ അടച്ചു
21 May 2022 4:26 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMT