India

ബൈക്ക് സൈക്കിളില്‍ ഇടിച്ചതിനെ ചൊല്ലി തര്‍ക്കം; യുപിയില്‍ മുസ്‌ലിം യുവാവിനെ അടിച്ച് കൊന്നു

ബൈക്ക് സൈക്കിളില്‍ ഇടിച്ചതിനെ ചൊല്ലി തര്‍ക്കം; യുപിയില്‍   മുസ്‌ലിം യുവാവിനെ അടിച്ച് കൊന്നു
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ വടികൊണ്ട് അടിച്ച് കൊന്നു. 28 കാരന്‍ ഓടിച്ച ബൈക്ക് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുഴുവന്‍ പ്രതികളെയും പോലിസ് അറസ്റ്റ് ചെയ്തു. മഹാരാജ്ഗഞ്ചിലെ നാരായണ്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന സല്‍മാന്‍ (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിള്‍ യാത്രക്കാരനായ വിശ്രാമിനെ സല്‍മാന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

വിശ്രാം ഉടന്‍ തന്റെ രണ്ട് മക്കളെയും വിളിച്ചുവരുത്തി. പിന്നീട് മൂന്ന് പേരും ചേര്‍ന്ന് സല്‍മാനെ വടി ഉപയോഗിച്ച് മര്‍ദിച്ചു. മര്‍ദനമേറ്റ സല്‍മാന്‍ പിന്നീട് മരിക്കുകയായിരുന്നെന്ന് എഎസ്പി അതിഷ് കുമാര്‍ സിംഗ് പറഞ്ഞു. മൂന്ന് പ്രതികളും അറസ്റ്റിലായി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും എഎസ്പി കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it