- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം: മംഗലാപുരത്ത് പോലിസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു (വീഡിയോ)
പ്രദേശവാസികളായ ജലീല്‍ കന്തക് (49), നൗഷിന്‍ കുദ്രോളി (23)എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. വെടിവയ്പില്‍ മുന്‍ മേയര്‍ അഷ്‌റഫിന് പരിക്കേറ്റിട്ടുണ്ട്. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ് മരിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കര്‍ണാടകയിലെ മംഗലാപുരത്ത് പ്രതിഷേധിച്ചവര്‍ക്കുനേരേ പോലിസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മംഗളൂരു പഴയതുറമുഖം നിലകൊള്ളുന്ന ബന്തര്‍ പോലിസ് സ്‌റ്റേഷന് സമീപമാണ് വെടിവയ്പുണ്ടായത്. പ്രദേശവാസികളായ ജലീല്‍ കന്തക് (49), നൗഷിന്‍ കുദ്രോളി (23)എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. വെടിവയ്പില്‍ മുന്‍ മേയര്‍ അഷ്‌റഫിന് പരിക്കേറ്റിട്ടുണ്ട്. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ് മരിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. നേരത്തെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോള്‍ മംഗളൂരു പോലിസ് കമ്മീഷണര്‍ ഡോ. ഹര്‍ഷ രണ്ട് മരണങ്ങളും സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.
Police open fire in Mangalore. Police claims shots were fired in the air and no one has been injured.
— Arun Dev (@ArunDev1) December 19, 2019
Police claims crowd turned violent near port area and started throwing stones. In retaliation they opened fire.
More details awaited#Section144 #CAAProtests pic.twitter.com/vdVsCKNRZV
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. പ്രതിഷേധം കണക്കിലെടുത്ത് വെള്ളിയാഴ്ച അര്‍ധരാത്രി വരെ ജില്ലയിലെ അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരേ നാല് പോലിസുകാര്‍ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍ഡി ടിവി പുറത്തുവിട്ടിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തുന്നതിന് വിദ്യാര്‍ഥി സംഘടനകള്‍ക്കടക്കം പോലിസ് അനുമതി നിഷേധിക്കുകയും സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Police action in Mangalore.#Section144 pic.twitter.com/O988z4wqIp
— Arun Dev (@ArunDev1) December 19, 2019
നാലുപേര്‍ കൂട്ടംകൂടി നില്‍ക്കുന്നതും പോലിസ് വിലക്കിയിരുന്നു. ഇതിനെ മറികടന്നാണ് ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും തുടര്‍ന്ന് വെടിവയ്പ്പ് നടത്തുകയുമായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. ബന്ദര്‍, കുദ്രോളി, ജ്യോതി സര്‍ക്കിള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നിരവധി പേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഹബ്ബള്ളി, കലബുരഗി, ഹസ്സന്‍, മൈസൂരു, ബല്ലാരി, ബംഗളൂരു തുടങ്ങി സ്ഥലങ്ങളില്‍നിന്നാണ് നൂറുകണക്കിനാളുകളെ കരുതല്‍ തടങ്കലിലാക്കിയിട്ടുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















