വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട: 414 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വിശാഖപട്ടണത്തെ പടേരു ഗ്രാമത്തില്‍വച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. മാണി രാജ്, വിമല്‍ രാജു എന്നിവരാണ് അറസ്റ്റിലായത്.
BY NSH19 Sep 2019 5:11 AM GMT
X
NSH19 Sep 2019 5:11 AM GMT
ആന്ധ്രാപ്രദേശ്: വിശാഖപട്ടണത്ത് എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. 414 കിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസും പോലിസും ചേര്‍ന്ന് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വിശാഖപട്ടണത്തെ പടേരു ഗ്രാമത്തില്‍വച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. മാണി രാജ്, വിമല്‍ രാജു എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് കടത്താനുപയോഗിച്ച തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് വിശാഖപട്ടണത്തെ ഗ്രാമീണമേഖലയിലേക്ക് കഞ്ചാവ് വിതരണത്തിനായി കൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍നിന്ന് പോലിസിന് വ്യക്തമായത്. സംഭവവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
പതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTകുരങ്ങു പനി കൂടുതല്‍ രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMTഇന്ധന ക്ഷാമം;ശ്രീലങ്കയില്‍ സ്കൂളുകള്‍ അടച്ചു
21 May 2022 4:26 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMT