ആന്ധ്രയിൽ മദ്യകള്ളക്കടത്ത്; ബിജെപി നേതാവ് പിടിയിൽ
മചിലിപട്ടണം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ആളാണ് രാമഞ്ജനേയലു
BY ABH18 Aug 2020 3:34 AM GMT

X
ABH18 Aug 2020 3:34 AM GMT
ഹൈദരാബാദ്: മദ്യം കള്ളക്കടത്ത് നടത്തിയ കേസില്‍ ആന്ധ്രാപ്രദേശിലെ ബിജെപി നേതാവ് പിടിയില്‍. അഞ്ജി ബാബു എന്ന് എന്നറിയപ്പെടുന്ന ജി രാമഞ്ജനേയലുവാണ് സംസ്ഥാന എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോയുടെ പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.
മചിലിപട്ടണം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ആളാണ് രാമഞ്ജനേയലു. എക്‌സൈസ് തീരുവ അടയ്‌ക്കാത്ത മദ്യത്തിന്റെ കെയ്‌സുകളാണ് പിടിച്ചെടുത്തത്. ഇയാൾക്കൊക്കൊപ്പം മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീരുവ അടയ്‌ക്കാത്ത 40 കെയ്‌സ് എന്‍ഡിപിഎല്‍ മദ്യമാണ് പിടികൂടിയതെന്ന് പോലിസ് സൂപ്രണ്ട് ആരിഫ് ഹസീഫ് പറഞ്ഞു. ആറുലക്ഷം രൂപ വിലവരുന്നതാണ് മദ്യം. കൂട്ടത്തില്‍ മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാനയില്‍ നിന്നും ആന്ധ്രാ പ്രദേശിലേക്ക് കടത്തുകയായിരുന്നു.
Next Story
RELATED STORIES
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMT