India

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആംനസ്റ്റി

ഇന്ത്യൻ സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആരോപിച്ചു.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആംനസ്റ്റി
X

ബം​ഗളൂരു: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ അറിയിച്ചു. സർക്കാരിന്റെ പ്രതികാര നടപടി മൂലമാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ആംനസ്റ്റി പറഞ്ഞിരുന്നു.

കേസ് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തുടങ്ങുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പറഞ്ഞു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ സ്വഭാവവും അനിശ്ചിതത്വവും കാരണം സമയപരിധി നിർണയിക്കാൻ പ്രയാസമാണ്, കൊവിഡ് വ്യാപനം തടയുന്നതിന് ഇന്ത്യാ ഗവൺമെന്റും വിവിധ സംസ്ഥാന സർക്കാരുകളും അടിയന്തര നടപടികൾ നടപ്പാക്കിയത് കോടതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആരോപിച്ചു. നിയമപരമായ ധനസമാഹരണ മാതൃകയെ കള്ളപ്പണം വെളുപ്പിക്കുന്നതായി ചിത്രീകരിക്കുകയാണെന്ന് ആംനസ്റ്റി പറഞ്ഞു.

ആംനസ്റ്റി വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചുവെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. മാനുഷിക പ്രവർത്തനങ്ങളെക്കുറിച്ചും അധികാരത്തോട് സത്യം സംസാരിക്കുന്നതും ആംനസ്റ്റിയുടെ പ്രസ്താവനകളിൽ നിറഞ്ഞുനിൽക്കുന്നു. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണ് ഇതെന്നും ആംനസ്റ്റി പറഞ്ഞു.

Next Story

RELATED STORIES

Share it