ദിനകരനെ എഎംഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു
ദിനകരന് നേരത്തേ പാര്‍ട്ടിയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ജയിലിലുള്ള വി കെ ശശികലയായിരുന്നു ജനറല്‍ സെക്രട്ടറി.

ചെന്നൈ: അമ്മ മക്കള്‍ മുന്നേറ്റ കഴകം(എഎംഎംകെ) ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി സ്ഥാപകരില്‍ ഒരാളായ ടി ടി വി ദിനകരനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു.ദിനകരന് നേരത്തേ പാര്‍ട്ടിയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ജയിലിലുള്ള വി കെ ശശികലയായിരുന്നു ജനറല്‍ സെക്രട്ടറി.
വെള്ളിയാഴ്ച്ച് ചേര്‍ന്ന ഭാരവാഹികളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തിലാണ് ദിനകരനെ എഎംഎംകെ ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്താനുള്ള തീരുമാനമെടുത്തതെന്ന് പാര്‍ട്ടി വക്താവ് സി ആര് സരസ്വതി പറഞ്ഞു. ജയലളിതയുടെ മരണത്തിന് പിന്നാലെ എഐഎഡിഎംകെയിലുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് ദിനകരന് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എഎംഎംകെ-എസ്ഡിപിഐ മുന്നണി തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്ക് മല്‍സരിക്കുന്നുണ്ട്.
RELATED STORIES
വിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMTമുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ...
24 May 2022 7:24 AM GMTഞാന്‍ ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫ് കഴിക്കും,എന്നെ ചോദ്യം ചെയ്യാന്‍...
24 May 2022 5:32 AM GMTജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMT