India

ഗുജറാത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്; 15 പേര്‍ കസ്റ്റഡിയില്‍

ഗുജറാത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്; 15 പേര്‍ കസ്റ്റഡിയില്‍
X

ഗാന്ധിനഗര്‍: കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനിടെ ഗുജറാത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ ഷാഹ്പൂരിലാണു സംഭവം. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായാണ് ഷാഹ്പൂരില്‍ നടപ്പാക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തില്‍ പാലും മരുന്നുകള്‍ വില്‍പ്പന നടത്തുന്ന കടകള്‍ ഒഴികെ ബാക്കി എല്ലാം അടയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പോലിസ് ഉദ്യോഗസ്ഥരെത്തിയത്.

എന്നാല്‍ അനധികൃതമായി കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കടകള്‍ അടയ്ക്കാനും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരോട് വീടുകളിലേക്ക് മടങ്ങാനും പോലിസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആളുകള്‍ പ്രകോപിതരായി കല്ലെറിയാന്‍ തുടങ്ങിയതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വിജയ് പട്ടേല്‍ പറഞ്ഞു. ഇതിനിടെ ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കൂടൂതല്‍ പോലിസെത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയതെന്നും കമ്മീഷണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it