ഹിന്ദി നിര്‍ബന്ധമാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് സീതാറാം യെച്ചൂരി

ഹിന്ദി നിര്‍ബന്ധമാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഹിന്ദിയെ നിര്‍ബന്ധിച്ച് ദേശീയ ഭാഷയാക്കാനുള്ള നീക്കം ആര്‍എസ്എസിന്റെ അജണ്ടയാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍എസ്എസിന്റെ ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന അജണ്ടയുടെ ഭാഗമാണിത്. ഇത് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകളും ദേശീയഭാഷകളായി ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആശയവിനിമയ ഭാഷയായി ഹിന്ദിക്ക് ഉയര്‍ന്നുവരാമെങ്കിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമവും മുന്‍കാലങ്ങളില്‍ സംഭവിച്ചപോലെ നിഷേധാത്മക പ്രതികരണത്തിലേക്ക് നയിക്കും. എല്ലാ ഭാഷകളെയും തുല്യമായി പരിഗണിക്കണമെന്നും യെച്ചൂരി പറഞ്ഞു.
RELATED STORIES

Share it
Top