- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് കയറി; ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും നയന്‍താരയും
ക്ഷേത്ര അധികൃതര്‍ ഇരുവര്‍ക്കും ലീഗല്‍ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് ഇരുവരും ഖേദം പ്രകടിപ്പിച്ചത്.ക്ഷേത്ര അധികൃതര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം നടത്തിയത്.

ചെന്നൈ: തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സിനിമാ താരങ്ങളായ നയന്‍താരയും വിഗ്‌നേഷ് ശിവനും. ക്ഷേത്ര അധികൃതര്‍ ഇരുവര്‍ക്കും ലീഗല്‍ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് ഇരുവരും ഖേദം പ്രകടിപ്പിച്ചത്.ക്ഷേത്ര അധികൃതര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം നടത്തിയത്.
തങ്ങള്‍ സ്‌നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും വിഘ്‌നേഷ് ശിവന്‍ കത്തില്‍ പറയുന്നു.
ധൃതിയില്‍ ചിത്രം പകര്‍ത്തുന്നതിനായി ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ചെരുപ്പ് ധരിച്ചുകയറിയത് ശ്രദ്ധിച്ചില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇരുവരും ദൈവ വിശ്വാസികള്‍ ആണെന്നും സ്ഥിരമായി ക്ഷേത്ര ദര്‍ശനം നടത്താറുള്ളവരാണെന്നും വിഘ്‌നേഷ് ശിവന്‍ പറയുന്നു.
മഹാബലിപുരത്ത് നടന്ന് വിവാഹ ചടങ്ങിന് അടുത്ത ദിവസമാണ് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയന്‍താര നടന്നത്. ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫിസര്‍ നരസിംഹ കിഷോറാണ് രംഗത്തു വന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















