India

കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം എ സമ്പത്ത് രാജിവച്ചു

രാജിക്കത്ത് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് കൈമാറി. തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തി പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു രാജി നല്‍കിയത്. 2019 ആഗസ്ത് മുതലാണ് കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള ഹൗസില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങല്‍ മുന്‍ എംപി കൂടിയായ സമ്പത്ത് പ്രവര്‍ത്തനം തുടങ്ങിയത്.

കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം എ സമ്പത്ത് രാജിവച്ചു
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി അഡ്വ.എ സമ്പത്ത് സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് കൈമാറി. തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തി പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു രാജി നല്‍കിയത്. ഔദ്യോഗികമായി ചൊവ്വാഴ്ച രാജി സ്വീകരിച്ചേക്കും. 2019 ആഗസ്ത് മുതലാണ് കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള ഹൗസില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങല്‍ മുന്‍ എംപി കൂടിയായ സമ്പത്ത് പ്രവര്‍ത്തനം തുടങ്ങിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കു സിപിഎം കടക്കാനിരിക്കെയാണ് രാജിയുണ്ടായിരിക്കുന്നത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനാണു പദവി ഒഴിഞ്ഞതെന്ന് ആറ്റിങ്ങല്‍ മുന്‍ എംപി കൂടിയായ സമ്പത്ത് അറിയിച്ചു. തിരഞ്ഞെടുപ്പ് കഴിയുംവരെ ഡല്‍ഹിയില്‍നിന്നും മാറിനില്‍ക്കേണ്ടിവരും. കൊവിഡ് വ്യാപനത്തിനിടെയുള്ള യാത്രകളും പ്രചാരണപ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാല്‍, സ്ഥാനാര്‍ഥിയാവുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും എ സമ്പത്ത് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സണ്‍ ഓഫിസറായി സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനം രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലായ ഘട്ടത്തില്‍ കാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Next Story

RELATED STORIES

Share it