മാണ്ഡ്യയില്‍ സുമലതയ്ക്ക് മൂന്ന് അപരന്മാര്‍
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിനെതിരേ മല്‍സരിക്കുന്ന സുമലതയ്ക്ക് അപരന്മാരായി മൂന്ന് സുമലതമാരാണ് പത്രിക നല്‍കിയിരിക്കുന്നത്.

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന വൈശാലിയിലെ നായിക സുമലതയ്ക്ക് അപരന്മാരുടെ ശല്യം. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിനെതിരേ മല്‍സരിക്കുന്ന സുമലതയ്ക്ക് അപരന്മാരായി മൂന്ന് സുമലതമാരാണ് പത്രിക നല്‍കിയിരിക്കുന്നത്.
സുമലതയുടെ വിലാസം നല്‍കിയിരിക്കുന്നത് ബംഗളൂരു ജെ പി നഗറും, മാണ്ഡ്യ ജില്ലയിലെ ദൊഡ്ഡ ഹരസിനകെരെയും ആണെങ്കില്‍ മറ്റ് മൂന്ന് സുമലതമാര്‍ രാംനഗര്‍ ജില്ലയിലെ മാണ്ഡ്യയില്‍ നിന്നുള്ളവരാണ്. പ്രമുഖ കന്നഡ നടന്‍ അംബരീഷിന്റെ ഭാര്യയായ സുമലത പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയായി പറയുന്നത് എസ്എസ്എല്‍സിയാണ്.
മഞ്‌ജെ ഗൗഡയുടെ ഭാര്യയായ സുമലത എട്ടാം ക്ലാസുകാരിയും സിദ്ദെ ഗൗഡയുടെ ഭാര്യയായ സുമലത ഏഴാം ക്ലാസുകാരിയുമാണ്. മൂന്നാമത്തെ സുമലത ബിരുദാനന്തര ബിരുദ ധാരിയാണ്.
അപരന്മാരുടെ ശല്യമുണ്ടാവാനുള്ള സാധ്യതയെക്കുറിച്ച് ജനങ്ങള്‍ ഒരു മാസം മുമ്പ് തന്നോട് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്തിന് വേണ്ടിയാണ് അവര്‍ ഇത് ചെയ്യുന്നതെന്നറിയാമെന്നും സുമലത പറഞ്ഞു.
RELATED STORIES
വാച്ചര്‍ രാജനായി വനത്തിനുള്ളില്‍ നടത്തുന്ന തിരച്ചില്‍ ഇന്ന്...
17 May 2022 1:59 AM GMTകേരളത്തില്‍ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച്...
17 May 2022 1:13 AM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട്...
16 May 2022 2:17 PM GMTസംസ്ഥാന റവന്യൂ കായികോത്സവം: ക്രിക്കറ്റ് കിരീടം മലപ്പുറം ജില്ലയ്ക്ക്
16 May 2022 2:08 PM GMTജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണങ്ങളെ അതിജീവിക്കും: മന്ത്രി എകെ...
16 May 2022 11:39 AM GMT