India

ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്; സംഘപരിവാർ ഭീഷണിയിൽ സിദ്ധാർത്ഥിന് പിന്തുണയുമായി പാർവതി

ബിജെപിയെ വിമർശിക്കുന്നതിന്‍റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാ​ണ്​ പ്രവർത്തകരിൽ നിന്ന് ഉണ്ടായതെന്ന് സിദ്ധാർത്ഥ് നേരത്തെ വ്യക്തമാക്കിയിരുന്നു​.

ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്; സംഘപരിവാർ ഭീഷണിയിൽ സിദ്ധാർത്ഥിന് പിന്തുണയുമായി പാർവതി
X

കോഴിക്കോട്: ബിജെപി ഐടി സെല്ലിന്‍റെ നേതൃത്വത്തിൽ വധഭീഷണി നേരിടുന്ന നടനും സംഘ്പരിവാറിന്‍റെ നിരന്തര വിമർശകനുമായ സിദ്ധാർത്ഥിനും കുടുംബത്തിനും പിന്തുണയുമായി നടി പാർവതി തിരുവോത്ത്. 'സിദ്ധാർഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' -പാർവതി ട്വീറ്റ് ചെയ്തു.

ബിജെപിയെ വിമർശിക്കുന്നതിന്‍റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാ​ണ്​ പ്രവർത്തകരിൽ നിന്ന് ഉണ്ടായതെന്ന് സിദ്ധാർത്ഥ് നേരത്തെ വ്യക്തമാക്കിയിരുന്നു​.

'എന്‍റെ ഫോൺനമ്പർ തമിഴ്​നാട്​ ബിജെപിയും ബിജെപി ഐടി സെല്ലും ചോർത്തി. 24 മണിക്കൂ​റിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ്​ തനിക്കും തന്‍റെ കുടുംബത്തിനും ലഭിച്ചത്​. ​എല്ലാ നമ്പറുകളും (ബിജെപി ബന്ധമുള്ളവയാണ്​) പോലിസിന്​ കൈമാറി.

ഞാൻ നിശബ്​ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ' -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്​ ഷായെയും ടാഗ്​ ചെയ്​ത്​ സിദ്ധാർത്ഥ്​ ട്വീറ്റ്​ ചെയ്​തു.

Next Story

RELATED STORIES

Share it