India

വാര്‍ത്താസമ്മേളനത്തിനിടെ ബോഡി ഷെയിമിങ് ; വ്‌ളോഗര്‍ക്കെതിരായ നിലപാടിലുറച്ച് നടി ഗൗരി ജി കിഷന്‍

വാര്‍ത്താസമ്മേളനത്തിനിടെ ബോഡി ഷെയിമിങ് ;  വ്‌ളോഗര്‍ക്കെതിരായ നിലപാടിലുറച്ച് നടി ഗൗരി ജി കിഷന്‍
X

ചെന്നൈ: സിനിമ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ബോഡി ഷെയിമിങ് നടത്തിയ വ്‌ളോഗര്‍ക്കെതിരായ നിലപാടിലുറച്ച് നടി ഗൗരി ജി കിഷന്‍. എന്റെ ശരീരം എന്റെ ചോയ്‌സാണ്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഗൗരി പ്രതികരിച്ചു. ഞാന്‍ സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചതെന്നും നടി പറയുന്നു. യൂട്യൂബറോട് തിരിച്ച് ചോദിച്ചപ്പോള്‍ ആ മുറിയില്‍ ഉണ്ടായിരുന്നവര്‍ എന്നോട് മാപ്പ് പറയണമെന്നാണ് അവശ്യപ്പെട്ടത്. എന്റെ ടീമിലെ ഒരു അംഗം പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി ജി കിഷന്‍ പറയുന്നു. വിഷയം ചര്‍ച്ചയായ ശേഷം സിനിമാ മേഖലയില്‍ നിന്ന് ഒത്തിരി പേര്‍ പിന്തുണയുമായി എത്തിയെന്നും അതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ഗൗരിയുടെ പുതിയ സിനിമയായ അദേഴ്സിന്റെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെതിരെയാണ് ഗൗരി ജി കിഷന്‍ തുറന്നടിച്ചത്. നടിയുടെ ഭാരത്തിനെയും ഉയരത്തെയും കുറിച്ച് സിനിമയുടെ സംവിധായകനോട് ചോദിച്ച യൂട്യൂബര്‍ക്കാണ് ഗൗരി ചുട്ടമറുപടി നല്‍കിയത്. വ്ളോഗറുടെ ചോദ്യവും അതിന് ഗൗരി നല്‍കിയ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

സിനിമയെ കുറിച്ചോ ഞാന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ചോ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെ എടുത്ത് ഉയര്‍ത്തിയപ്പോള്‍ എന്തായിരുന്നു വെയിറ്റെന്ന് ചിരിയോടെ അയാള്‍ നടനോട് ചോദിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് ഡയറക്ടറോടും ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാല്‍ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്സ് കരുതുന്നത്. ഞാനും പഠിച്ചത് ജേര്‍ണലിസമാണ്, 50 ഓളം പുരുഷന്മാരുള്ള മുറിയില്‍ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നു. എന്റെ ടീമിലെ ഒരു അംഗം പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി ജി കിഷന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ നടിയെ പിന്തുണയ്ക്കാന്‍ തയ്യാറാകാത്ത സംവിധായകന്‍ അബിന്‍ ഹരിഹരനും നായകന്‍ ആദിത്യ മാധവനുമെതിരെ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകനെ തണുപ്പിക്കാനായിരുന്നു സംവിധായകന്റെ ശ്രമം. അതേസമയം, വിമര്‍ശനം ഉയര്‍ന്നതോടെ മാപ്പു പറഞ്ഞ് ആദിത്യ മാധവന്‍ രംഗത്തെത്തി. മൗനം ബോഡി ഷേമിങ്ങിനുള്ള പിന്തുണ അല്ലെന്നും അരങ്ങേറ്റ ചിത്രമായതിനാല്‍ പകച്ചുപോയെന്നും ആദിത്യ മാധവന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഉടന്‍ പ്രതികരിക്കേണ്ടിയിരുന്നുവെന്നും ചിന്‍മയിയുടെ പോസ്റ്റിനു കമന്റായുള്ള പ്രതികരണത്തില്‍ ആദിത്യ മാധവന്‍ കുറിച്ചു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദര്‍, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി. ശക്തമായി പ്രതികരിച്ചതില്‍ അഭിനന്ദനമെന്ന് ഖുശ്ബു എക്‌സില്‍ കുറിച്ചു. സ്ത്രീയുടെ ഭാരം മറ്റൊരാളുടെ വിഷയം അല്ല. സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ച് നടിമാര്‍ തിരിച്ചുചോദിച്ചാല്‍ പുരുഷന്മാര്‍ അംഗീകരികുമോ? എന്താകുമായിരുന്നു? എന്നും ഖുശ്ബു ചോദിക്കുന്നു. ബഹുമാനം വണ്‍വേ ട്രാഫിക് അല്ലെന്നും ഖുശ്ബു എക്‌സില്‍ പ്രതികരിച്ചു.






Next Story

RELATED STORIES

Share it