- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമരത്തെ പിന്തുണച്ച് പരസ്യപ്രസ്താവന ഇറക്കണം; ബോളിവുഡ് നടി ജാന്‍വി കപൂറിനെതിരേ കര്‍ഷകരുടെ പ്രതിഷേധം
പിന്നാലെ ജാന്‍വി, കര്‍ഷകര്‍ക്ക് അനുകൂലമായ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇടുകയും ചെയ്തു. കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. നമ്മുടെ രാജ്യത്തെ ഊട്ടുന്നതില്‍ അവര്‍ വഹിക്കുന്ന ചുമതല തിരിച്ചറിയുകയും അത് വിലമതിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- എന്നായിരുന്നു ജാന്‍വിയുടെ കുറിപ്പ്.

ചണ്ഡിഗഢ്: ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി കര്‍ഷകര്‍. പഞ്ചാബില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് ഒരുസംഘം കര്‍ഷകരെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് ജാന്‍വി പരസ്യപ്രസ്താവന ഇറക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സിദ്ധാര്‍ഥ് സെന്‍ഗുപ്തയുടെ 'ഗുഡ്‌ലക്ക് ജെറി' എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് പ്രതിഷേധക്കാരെത്തിയത്. ദീപക് ദോബ്രിയാല്‍, നീരജ് സൂഡ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കര്‍ഷകര്‍ സിനിമാ ചിത്രീകരണം പുരോഗമിക്കുന്ന സ്ഥലത്തെത്തുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തു. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്ന് ഉറപ്പുലഭിച്ചതിനു പിന്നാലെയാണ് കര്‍ഷകര്‍ ചിത്രീകരണ സ്ഥലത്തുനിന്ന് മടങ്ങിയത്. പിന്നാലെ ജാന്‍വി, കര്‍ഷകര്‍ക്ക് അനുകൂലമായ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇടുകയും ചെയ്തു. കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. നമ്മുടെ രാജ്യത്തെ ഊട്ടുന്നതില്‍ അവര്‍ വഹിക്കുന്ന ചുമതല തിരിച്ചറിയുകയും അത് വിലമതിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- എന്നായിരുന്നു ജാന്‍വിയുടെ കുറിപ്പ്.
ബോളിവുഡ് കര്‍ഷക സമരത്തിന് അനുകൂലമായി എന്തെങ്കിലും പറയുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ സിനിമാസംവിധായകനോടും അണിയറ പ്രവര്‍ത്തകരോടും പറഞ്ഞതായി ബല്‍വിന്ദര്‍ സിങ് എന്ന പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ജാന്‍വി പ്രസ്താവന പുറത്തിറക്കുമെന്ന സംവിധായകന്റെ ഉറപ്പിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ സ്ഥലത്തുനിന്നുപോയതെന്നും ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത ബോളിവുഡ് താരങ്ങളായ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാന്‍വി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















