India

ദലിത് ആക്ടിവിസ്റ്റും നടനുമായ വീര സതീദാർ അന്തരിച്ചു

കവി, എഴുത്തുകാരൻ, ഗായകൻ, ഗാനരചയിതാവ്, നടൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. മറാത്തി മാസികയായ വിദ്രോഹിയുടെ പത്രാധിപരായ അദ്ദേഹം ജനാധിപത്യ അവകാശ പ്രവർത്തകനുമാണ്.

ദലിത് ആക്ടിവിസ്റ്റും നടനുമായ വീര സതീദാർ അന്തരിച്ചു
X

മുംബൈ: ദലിത് ആക്ടിവിസ്റ്റും സാംസ്കാരിക പ്രവർത്തകനും നടനുമായ വീര സതീദാർ അന്തരിച്ചു. കൊവിഡ് ബാധിച്ച് നാ​ഗ്പൂരിലെ ആശുപത്രിയിൽ ചികിൽസ തേടിവരികയായിരുന്നു.

ഇന്ത്യയിലെ വിചാരണത്തടവുകാരുടെ കഥ പറയുന്ന കോർട്ട് എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ദലിത് മാസിക വിദ്രോഹിയുടെ സ്ഥാപക എഡിറ്ററും റാഡിക്കൽ അംബേദ്കറൈറ്റ് രാഷ്ട്രീയം മുന്നോട്ട് വച്ചിട്ടുള്ള സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലും സതീദാർ അറിയപ്പെട്ടിരുന്നു.

1960 ൽ നാഗ്പൂർ നഗരത്തിലാണ് ജനനം. പശുവിനെ മേയ്ച്ചാണ് അദ്ദേഹം തന്റെ ആദ്യകാല ജീവിതം ചെലവഴിച്ചത്. ചെറുപ്പത്തിലേ നാടോടി കലയിലും സംഗീതത്തിലും തൽപരനായിരുന്നു. കവി, എഴുത്തുകാരൻ, ഗായകൻ, ഗാനരചയിതാവ്, നടൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. മറാത്തി മാസികയായ വിദ്രോഹിയുടെ പത്രാധിപരായ അദ്ദേഹം ജനാധിപത്യ അവകാശ പ്രവർത്തകനുമാണ്.

Next Story

RELATED STORIES

Share it