India

ബീഹാറില്‍ മുസ്‌ലിം യുവാക്കളുടെ കസ്റ്റഡി മരണം: എസ്എച്ച്ഒ അറസ്റ്റില്‍; എട്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കേസുമായി ബന്ധപ്പെട്ട് എട്ട് പോലിസുകാരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. മുഹമ്മദ് തസ്്‌ലിം (35), മുഹമ്മദ് ഗുഫ്‌റാന്‍ (30) എന്നിവര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ദുംറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ചന്ദ്രഭൂഷണ്‍ സിങ്ങിനെ അറസ്റ്റുചെയ്തത്.

ബീഹാറില്‍ മുസ്‌ലിം യുവാക്കളുടെ കസ്റ്റഡി മരണം: എസ്എച്ച്ഒ അറസ്റ്റില്‍; എട്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

പാറ്റ്‌ന: ബീഹാറിലെ സീതാമാര്‍ഹി ജില്ലയില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് എട്ട് പോലിസുകാരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. മുഹമ്മദ് തസ്്‌ലിം (35), മുഹമ്മദ് ഗുഫ്‌റാന്‍ (30) എന്നിവര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ദുംറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ചന്ദ്രഭൂഷണ്‍ സിങ്ങിനെ അറസ്റ്റുചെയ്തത്.

സംഭവത്തിനുശേഷം ഒളിവില്‍പോയ ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോലിസ് അറസ്റ്റുചെയ്യുന്നത്. ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്റും ചെയ്തിട്ടുണ്ട്. രാംദിഹ ഗ്രാമത്തിലെ ചകിയ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവാക്കളെയാണ് മോഷണക്കേസിലും കൊലക്കേസിലും പങ്കുണ്ടെന്നാരോപിച്ച് പോലിസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായ മര്‍ദനത്തിനിരയാക്കിയത്. അവശനിലയിലായ ഇവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 20 മണിക്കൂര്‍ ഇടവേളയില്‍ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുഫ്‌റാനെയും തസ്്‌ലീമിനെയും പാതി ജീവന്‍ നഷ്ടമായ നിലയിലാണ് പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഗുഫ്‌റാന്റെ പിതാവ് വെളിപ്പെടുത്തി.

മര്‍ദനത്തെത്തുടര്‍ന്ന് ഇരുവരുടെയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നു. പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചതിനെത്തുടര്‍ന്നാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പോലിസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ഇരുവരും പൂര്‍ണ ആരോഗ്യവാന്‍മാരായിരുന്നുവെന്നും ഗുഫ്‌റാന്റെ പിതാവ് പറയുന്നു. യുവാക്കളുടെ പോലിസ് കസ്റ്റഡി മരണത്തിനെതിരേ സാമൂഹികപ്രവര്‍ത്തകരും രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് കുറ്റക്കാരായ എസ്എച്ച്ഒയെ അറസ്റ്റുചെയ്യാനും എട്ടുപോലിസുകാരെ സസ്‌പെന്റ് ചെയ്യാനും സര്‍ക്കാര്‍ തയ്യാറായത്.

Next Story

RELATED STORIES

Share it