- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ജിന്‍ കവറില്ലാതെ 70 യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു; സുരക്ഷാ വീഴ്ച, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

മുംബൈ: എന്‍ജിന്‍ കവറില്ലാതെ 70 യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു. വിമാനം പറന്നുയരുന്ന സമയത്ത് റണ്‍വേയിലാണ് എന്‍ജിന്‍ കവര്‍ വീണത്. മുംബൈ വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായത്. ഗുജറാത്തിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് എന്‍ജിന്‍ കവര്‍ ഇല്ലാതെ പറന്നത്. അലയന്‍സ് എയര്‍ എടിആര്‍ 72600 വിമാനം ഗുജറാത്തിലെ ബുജുവില്‍ സുരക്ഷിതമായി പറന്നിറങ്ങി. അതേസമയം, സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. മുംബൈ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയരുന്നതിനിടെ എന്‍ജിന്‍ കവര്‍ വീണതാവാമെന്നാണ് അധികൃതര്‍ പറയുന്നത്.
വിമാനത്തിന്റെ ടേക്ക് ഓഫ് നിരീക്ഷിച്ച് കൊണ്ടിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിമാനത്തില്‍നിന്ന് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് റണ്‍വേയില്‍ എന്‍ജിന്‍ കവര്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് ആദ്യം വിമാനത്തിന്റെ പൈലറ്റുമാരെ ബന്ധപ്പെടുകയും വിമാനത്തില്‍നിന്ന് എന്തെങ്കിലും വീണിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഒന്നുമില്ലെന്നാണ് പൈലറ്റുമാര്‍ പറഞ്ഞത്. വിമാനം ഒരു കുഴപ്പവുമില്ലാതെ ഭുജില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. അടുത്ത ഫ്‌ളൈറ്റ് സര്‍വീസിന് മുമ്പ് പതിവ് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് എന്‍ജിന്‍ കവര്‍ കാണാതായ വിവരമറിഞ്ഞത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു- ഭുജ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ നവനീത് കുമാര്‍ ഗുപ്ത പറഞ്ഞു.
വിമാനം മുംബൈയിലേക്ക് മടങ്ങിപ്പോവേണ്ടതായിരുന്നു. എന്നാല്‍, എന്‍ജിന്‍ കവര്‍ നഷ്ടമായ സാഹചര്യത്തില്‍ മടക്കയാത്ര റദ്ദാക്കുകയും അറ്റകുറ്റപ്പണികള്‍ ആരംഭിക്കുകയും ചെയ്തുവെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു. സാധാരണനിലയില്‍ എന്‍ജിന്‍ കവര്‍ നഷ്ടപ്പെടുന്നത് അപകടങ്ങള്‍ക്ക് കാരണമാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, വിമാനത്തിന്റെ പ്രവര്‍ത്തനത്തെ നേരിയ തോതിലെങ്കിലും ബാധിക്കാന്‍ സാധ്യതയുണ്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണി സമയത്ത് അഴിക്കുന്ന എന്‍ജിന്‍ കവര്‍ പരിശോധന കഴിഞ്ഞ് ശരിയായി പുനസ്ഥാപിക്കാത്തതാണ് ഇതിന് കാരണമായതെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച അലയന്‍സ് എയര്‍, ഇക്കാര്യത്തില്‍ 'കര്‍ശനമായി ശ്രദ്ധപുലര്‍ത്തും' എന്ന് വ്യക്തമാക്കി. ഞങ്ങള്‍ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ കണ്ടെത്തലുകള്‍ റെഗുലേറ്ററി അധികാരികളുമായി പങ്കിടുകയും ആവശ്യമായ എല്ലാ തിരുത്തല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും- എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















