India

പൂനെ ഫാഷന്‍ സ്ട്രീറ്റിലെ തീപ്പിടിത്തം; കത്തിനശിച്ചത് 500 ഓളം കടകള്‍

പൂനെ ഫാഷന്‍ സ്ട്രീറ്റിലെ തീപ്പിടിത്തം; കത്തിനശിച്ചത് 500 ഓളം കടകള്‍
X

മുംബൈ: പൂനെയിലെ മഹാത്മാഗാന്ധി റോഡിലെ പ്രശസ്തമായ ഫാഷന്‍ സ്ട്രീറ്റ് മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ഞൂറോളം കടകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

അഗ്‌നിശമനസേനയുടെ പതിനാറോളം യൂനിറ്റുകളും വാട്ടര്‍ ടാങ്കറുകളും സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കണ്ണടകള്‍, മറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് കത്തിനശിച്ചത്.

Next Story

RELATED STORIES

Share it