India

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്; കണക്കില്‍പ്പെടാത്ത 450 കോടിയുടെ വരുമാനം കണ്ടെത്തി

ഫെബ്രുവരി 18 മുതല്‍ സംസ്ഥാനത്തെ ബെതൂല്‍, സത്‌ന ജില്ലകളിലെ 22 സ്ഥലങ്ങളിലും മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ 8 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത കാഷ് സ്റ്റോറുകളും 44 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും ഒമ്പത് ബാങ്ക് ലോക്കറുകളെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തി.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്; കണക്കില്‍പ്പെടാത്ത 450 കോടിയുടെ വരുമാനം കണ്ടെത്തി
X

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ നിലയ് ദാഗയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 450 കോടി രൂപയുടെ വരുമാനം കണ്ടെടുത്തു. ഫെബ്രുവരി 18 മുതല്‍ സംസ്ഥാനത്തെ ബെതൂല്‍, സത്‌ന ജില്ലകളിലെ 22 സ്ഥലങ്ങളിലും മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ 8 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത കാഷ് സ്റ്റോറുകളും 44 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും ഒമ്പത് ബാങ്ക് ലോക്കറുകളെക്കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തി.

സോയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ബിസിനസ് ഗ്രൂപ്പിലെ പ്രധാന അംഗങ്ങള്‍ തമ്മിലുള്ള സന്ദേശങ്ങളും റെയ്ഡുകളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദീകരിക്കാനാവാത്ത പണമടയ്ക്കലും ഹവാല ഇടപാടുകളും അടക്കം 15 കോടിയിലധികം വരും. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഷെല്‍ കമ്പനികളില്‍നിന്ന് വന്‍ പ്രീമിയത്തില്‍ ഓഹരി മൂലധനം നേടുന്നതിനായി 259 കോടി രൂപയാണ് ഗ്രൂപ്പ് കണക്കില്‍പ്പെടാത്ത വരുമാനം അവതരിപ്പിച്ചത്. ഷെല്‍ കമ്പനികളില്‍നിന്ന് കൊല്‍ക്കത്തയിലെ മറ്റൊരു കൂട്ടം ഷെല്‍ കമ്പനികളിലേക്ക് കടലാസ് നിക്ഷേപം വില്‍ക്കുന്നതുവഴിയുള്ള വെളിപ്പെടുത്താത്ത വരുമാനം 90 കോടി രൂപ വരുമെന്ന് സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്) പ്രസ്താവനയില്‍ പറഞ്ഞു. ഈ കമ്പനികളൊന്നും നല്‍കിയ വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ല.

അത്തരം കടലാസ് കമ്പനികളുടെയോ അതിന്റെ ഏതെങ്കിലും ഡയറക്ടര്‍മാരുടെയോ പേരുവിവരങ്ങള്‍ സ്ഥിരീകരിക്കാനും ഗ്രൂപ്പിന് കഴിഞ്ഞില്ല. ഈ കടലാസ് കമ്പനികളില്‍ പലതും കോര്‍പറേറ്റ് കാര്യ മന്ത്രാലയം അടച്ചുപൂട്ടിച്ചതായി കണ്ടെത്തി- സിബിഡിടി ചേര്‍ത്തു. ഇന്‍ട്രാ ഗ്രൂപ്പ് ഔട്ട് ഓഫ് എക്‌സ്‌ചേഞ്ച് കരാര്‍ ഒത്തുതീര്‍പ്പില്‍ ഏര്‍പ്പെടുന്നതിലൂടെ ലാഭം നികത്താന്‍ 52 കോടി രൂപയുടെ വ്യാജനഷ്ടം ഗ്രൂപ്പ് അവകാശപ്പെട്ടതായും സിബിഡിടി പറഞ്ഞു. റെയ്ഡിനിടെ ലാപ്‌ടോപ്പുകളില്‍നിന്നും ഹാര്‍ഡ് ഡ്രൈവുകളില്‍നിന്നും തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it