India

ജാർഖണ്ഡിൽ മുസ്‌ലിം ജനസംഖ്യ 14.5 ശതമാനം; രാഷ്ട്രീയ പ്രാതിനിധ്യം ആശങ്കപ്പെടുത്തുന്നത്

ആകെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തോളം മുസ്‌ലിം ജനങ്ങളാണ്. എന്നാൽ കഴിഞ്ഞ തവണത്തെ നിയമസഭാ പ്രാതിനിധ്യം രണ്ട് സീറ്റ് മാത്രമാണ്.

ജാർഖണ്ഡിൽ മുസ്‌ലിം ജനസംഖ്യ 14.5 ശതമാനം; രാഷ്ട്രീയ പ്രാതിനിധ്യം ആശങ്കപ്പെടുത്തുന്നത്
X

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ മുപ്പത് മുതൽ ഡിസംബർ 20 വരെ അഞ്ചുഘട്ടങ്ങളായാണ് നടക്കുന്നത്. ആകെ 81 അസംബ്ലി മണ്ഡലങ്ങളാണ് ജാർഖണ്ഡിൽ ഉള്ളത്. ബിഹാറിൽ നിന്ന് വേർപെടുത്തി പ്രത്യേക സംസ്ഥാനമായി മാറിയ ജാർഖണ്ഡ് മുസ്‌ലിം സമുദായത്തിന് സ്വാധീനമുള്ള സംസ്ഥാനമാണ്. ആകെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തോളം മുസ്‌ലിം ജനങ്ങളാണ്. എന്നാൽ കഴിഞ്ഞ തവണത്തെ നിയമസഭാ പ്രാതിനിധ്യം രണ്ട് സീറ്റ് മാത്രമാണ്.

ബിഹാറിലെ മുസ്ലീം ജനസംഖ്യ 16 ശതമാനത്തിലധികമാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 മുസ്‌ലിം എം‌എൽ‌എമാരെ തിരഞ്ഞെടുത്തു. ജാർഖണ്ഡിൽ 14.5% മുസ്‌ലിംകളും രണ്ട് എം‌എൽ‌എമാരുമാണ്. രണ്ട് സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യയിൽ 1.5% വ്യത്യാസമുണ്ട്, എന്നാൽ ഇവിടെ പങ്കാളിത്തം വെറും 2.5% മാത്രമാണ്. പശുവിൻറെ പേരിൽ നിരവധി വംശഹത്യ കൊലകൾ നടന്ന സംസ്ഥാനം എന്ന പേരും ജാർഖണ്ഡിനുള്ളതാണ്. അതുകൊണ്ട് തന്നെ നിയമനിർമാണ സഭയിലെ രാഷ്ട്രീയ പ്രാതിനിധ്യം ഈ കാലത്ത് ഏറെ പ്രസക്തമാണ്.

കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഏഴ് സീറ്റുകളിൽ മുസ്‌ലിം വോട്ടർമാർ നിർണ്ണായക പങ്ക് വഹിക്കും. ജംതാര, പാകൂർ, രാജമഹൽ, ഗോഡ്ഡ, മധുപൂർ, ഗാണ്ടെ, തുണ്ടി നിയമസഭ മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടർമാർ സ്ഥാനാർത്ഥികളുടെ ഭാവി തീരുമാനിക്കുമെന്നതിൽ തർക്കമില്ല. അതേസമയം, മഹാഗമ, രാജധൻവർ, റാഞ്ചി, ഹതിയ, ശരത്, പങ്കി, ദുമ്രി, ബാഗോദർ, മന്ദർ, കാങ്കെ, ചന്ദൻകിയാരി എന്നിവിടങ്ങളിലെ മുസ്‌ലിം വോട്ടർമാരുടെ തീരുമാനം വിജയ പരാജയങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പാകൂർ: 35.8% വോട്ടർമാർ മുസ്‌ലിംകളാണ്. 2014 ൽ കോൺഗ്രസിന്റെ അലംഗിർ ആലം ജെഎംഎമ്മിലെ അകിൽ അക്തറിനെ പരാജയപ്പെടുത്തി. എന്നാൽ ഇത്തവണ കോൺഗ്രസ്സും ജെഎംഎമ്മും സഖ്യത്തിലാണ്. അതുകൊണ്ട് തന്നെ വിജയിച്ചുകയറൻ ബിജെപിക്ക് എളുപ്പമല്ല.

രാജമഹൽ: 34.6% മുസ്‌ലിം വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അനന്ത് കുമാർ ഓജ വിജയിച്ചു. ഈ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യം 2005 ലാണ് നടന്നത്, കോൺഗ്രസിനെയും ബിജെപിയെയും മാറി മാറി തുണച്ച മണ്ഡലമാണിത്.

ഗോദ: 27% മുസ്‌ലിം വോട്ടർമാർ മണ്ഡലത്തിലുണ്ടെങ്കിലും 2014 ൽ ബിജെപിയുടെ രഘുനന്ദൻ മണ്ഡലാണ് ജയിച്ചു കയറിയത്. 2005 ൽ ബിജെപി ജയിച്ചെങ്കിലും 2009 ൽ ആർ‌ജെഡി മണ്ഡലം പിടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് തവണയായി ബിജെപി തന്നെയാണ് ഗോദയിൽ ജയിച്ചു കയറിയത്.

മധുപൂർ: 25% മുസ്‌ലിം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വന്നതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് തവണയും ബിജെപിയാണ് ജയിച്ചുകയറിയത്. ഗാണ്ടെ മണ്ഡലത്തിൽ ജെഎംഎമ്മും കോൺഗ്രസ്സും ബിജെപിയും ഓരോ തവണ ജയിച്ചു കയറിയിരുന്നു. ഇത്തവണത്തെ സഖ്യം ബിജെപിയെ പരാജയപ്പെടുത്താൻ സാധ്യത കൂടുതലാണ്.

നിലവിൽ ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനത്ത് മുസ്‌ലിം ദലിത് ആദിവാസി വിഭാഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത അരികുവത്കരണമാണെന്ന റിപോർട്ടുകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. പശുവിൻറെ പേരിൽ ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത കൊലകൾ തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഇടംപിടിക്കുമെന്നതിൽ തർക്കമില്ല.

Next Story

RELATED STORIES

Share it