India

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ കേന്ദ്രങ്ങളില്‍ റെയ്ഡ്: കണ്ടെടുത്തത് 4.25 കോടി

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ കേന്ദ്രങ്ങളില്‍ റെയ്ഡ്: കണ്ടെടുത്തത് 4.25 കോടി
X

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയമായ ജി പരമേശ്വരയുടെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലും നിന്നും 4.25 കോടിയുടെ അനധികൃത പണം കണ്ടെടുത്തു. ആദായ നികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇത്രയും പണം കെണ്ടെടുത്തത് .

ബെംഗളൂരുവിലും തുമകൂരുവിലുമായി പരമേശ്വരയുമായി 30 ഓളം ഇടങ്ങളിലാണ് റെയ്ഡ് നടന്നത് . വിവിധയിടങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജില്‍ യോഗ്യതയില്ലാത്ത ആളുകള്‍ക്ക് 50 ലക്ഷം മുതല്‍ 60 ലക്ഷം രൂപക്ക് മെഡിക്കല്‍ സീറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയില്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണവും ഇതിനുപുറമേ ആരോപണവുമുണ്ട്.

അതേസമയം പരമേശ്വരയെ കൂടാതെ ആദ്ദേഹത്തിന്റെ സഹോദരന്റെ മകന്‍ ആനന്ദിന്റെ വീട്ടിലും മുന്‍ എംപി ആര്‍ എല്‍ ജലപ്പയുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു . 300 ലധികം ആദായ നികുതി ഉദ്യോഗസ്ഥരാണ് റെയ്ഡുകള്‍ നടത്തിയത്.


Next Story

RELATED STORIES

Share it