ഹാഥ്റസില്‍ വീണ്ടും ക്രൂരത; നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍ക്കാരനുമായ പ്രതിയെ അറസ്റ്റുചെയ്തതായി ഹാഥ്‌റസ് സര്‍ക്കിള്‍ ഓഫിസര്‍ രുചി ഗുപ്തയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ലഖ്‌നോ: ദലിത് യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പ് ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ വീണ്ടും ക്രൂരത. ഹാഥ്‌റസിലെ സാസ്‌നി ഗ്രാമത്തില്‍ നാലുവയസ്സുകാരി ബലാല്‍സംഗത്തിനിരയായെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍ക്കാരനുമായ പ്രതിയെ അറസ്റ്റുചെയ്തതായി ഹാഥ്‌റസ് സര്‍ക്കിള്‍ ഓഫിസര്‍ രുചി ഗുപ്തയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് ക്രൂരകൃത്യം നടന്നതെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയല്‍വാസിയും ബന്ധുവുമായ പ്രതി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ബലാല്‍സംഗം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്‍ ലോക്കല്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
19കാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കകം രണ്ട് ബലാല്‍സംഗങ്ങളാണ് ഹാഥ്‌റസില്‍ റിപോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ഹാഥ്‌റസ് സ്വദേശിയായ പെണ്‍കുട്ടി അലിഗഢില്‍ ബലാല്‍സംഗത്തിനിരയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന പെണ്‍കുട്ടിയെ ബന്ധുവായ ആണ്‍കുട്ടി തന്നെയാണ് ബലാല്‍സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികില്‍സയിലിരിക്കെ ഒക്ടോബര്‍ അഞ്ചിനാണ് മരിച്ചത്.
RELATED STORIES
അഫ്ഗാനിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ച് ...
15 Aug 2022 7:14 AM GMTഷാജഹാന് വധത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്‍എസ്എസ് ആസൂത്രിതം;പ്രതികള്‍ പാര്‍ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്‍ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍...
15 Aug 2022 5:36 AM GMT