India

വെന്റിലേറ്ററില്‍ 18 ദിവസം; ഒടുവില്‍ കൊവിഡ് മുക്തി നേടി നാലുമാസം പ്രായമായ കുഞ്ഞ്

കിഴക്കന്‍ ഗോദാവരി ജില്ലയില്‍നിന്നുള്ള ലക്ഷ്മി എന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നുള്ള സ്ത്രീക്ക് മെയ് മാസത്തിലാണ് കൊവിഡ് സ്ഥീരീകരിച്ചത്. പിന്നീടാണ് അവരുടെ നാലുമാസം പ്രായമായ കുഞ്ഞിനും വൈറസ് ബാധിച്ചതായി ഡോക്ടര്‍മാര്‍ സ്ഥീരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ വിനയ് ചന്ദ് പറഞ്ഞു.

വെന്റിലേറ്ററില്‍ 18 ദിവസം; ഒടുവില്‍ കൊവിഡ് മുക്തി നേടി നാലുമാസം പ്രായമായ കുഞ്ഞ്
X

വിശാഖപട്ടണം: കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയില്‍ 18 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ പെണ്‍കുഞ്ഞിനെയാണ് കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍നിന്നുള്ള ലക്ഷ്മി എന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നുള്ള സ്ത്രീക്ക് മെയ് മാസത്തിലാണ് കൊവിഡ് സ്ഥീരീകരിച്ചത്. പിന്നീടാണ് അവരുടെ നാലുമാസം പ്രായമായ കുഞ്ഞിനും വൈറസ് ബാധിച്ചതായി ഡോക്ടര്‍മാര്‍ സ്ഥീരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ വിനയ് ചന്ദ് പറഞ്ഞു.

മെയ് 25നാണ് കുട്ടിയെ വിശാഖപട്ടണത്തെ വിഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി 18 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. അടുത്തിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോവാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചു. ആരോഗ്യപരിശോധനയ്ക്കുശേഷം വെള്ളിയാഴ്ചയാണ് കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം, വിശാഖപട്ടണത്ത് വെള്ളിയാഴ്ച മാത്രം 14 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 252 ആയി ഉയര്‍ന്നു.

Next Story

RELATED STORIES

Share it