India

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സായുധര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

മേഖലയില്‍ രണ്ടിലധികം സായുധര്‍ ഇപ്പോഴും ഒളിച്ചിരിപ്പുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലിസ് ട്വിറ്ററില്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സായുധര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. അനന്ത്‌നാഗിലെ ഖുല്‍ചോഹര്‍ മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ രണ്ടിലധികം സായുധര്‍ ഇപ്പോഴും ഒളിച്ചിരിപ്പുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലിസ് ട്വിറ്ററില്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. ഇവരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍നിന്ന് എകെ 47 തോക്കും രണ്ടുപിസ്റ്റളുകളും കണ്ടെടുത്തു. ജൂണ്‍ 26ന് ട്രാളില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടിരുന്നു. സായുധരുടെ സാന്നിധ്യത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പോലിസില്‍നിന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

Next Story

RELATED STORIES

Share it