India

ഒരാഴ്ചക്കിടെ പുനെയില്‍ 22 പേര്‍ക്ക് ഗീലന്‍ ബാ സിന്‍ഡ്രോ സ്ഥിരീകരിച്ചു

ഒരാഴ്ചക്കിടെ പുനെയില്‍ 22 പേര്‍ക്ക് ഗീലന്‍ ബാ സിന്‍ഡ്രോ സ്ഥിരീകരിച്ചു
X

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ പുനെയില്‍ 22 പേരില്‍ ഗീലന്‍ ബാ സിന്‍ഡ്രോം (ജിബിഎസ്) എന്ന അപൂര്‍വ നാഡീരോഗം റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) അറിയിച്ചു. അതിസാരം, വയറുവേദന, കൈകാലുകള്‍ക്ക് ബലഹീനത, പക്ഷാഘാതം തുടങ്ങിയ രോഗലക്ഷണങ്ങളുമായി ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രി, നവലെ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗബാധിതരെ പ്രവേശിപ്പിച്ചത്. രോഗപ്രതിരോധശേഷിയെയും നാഡീപ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അപൂര്‍വ രോഗമാണ് ജിബിഎസ്. പേശികളുടെ ശക്തികുറഞ്ഞ് പക്ഷാഘാതം വരെ സംഭവിക്കാം. ക്യാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയാണ് രോഗകാരി.





Next Story

RELATED STORIES

Share it