രാഷ്ട്രപതിഭവനു സമീപം ഡ്രോണ്‍; രണ്ട് യുഎസ് പൗരന്‍മാര്‍ അറസ്റ്റില്‍
അമേരിക്കന്‍ പൗരന്‍മാരായ അച്ഛനും മകനുമാണ് അറസ്റ്റിലായത്. ഡല്‍ഹി പോലിസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 14നായിരുന്നു സംഭവം.
BY NSH16 Sep 2019 3:52 AM GMT
X
NSH16 Sep 2019 3:52 AM GMT
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഔദ്യോഗികവസതിയായ രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. അമേരിക്കന്‍ പൗരന്‍മാരായ അച്ഛനും മകനുമാണ് അറസ്റ്റിലായത്. ഡല്‍ഹി പോലിസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പേരുവിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. സപ്തംബര്‍ 14നായിരുന്നു സംഭവം.
ഡ്രോണില്‍ ഘടിപ്പിച്ച വീഡിയോ കാമറയിലൂടെ പകര്‍ത്തിയ അതീവസുരക്ഷാമേഖലയായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ കുറച്ച് ചിത്രങ്ങളും പോലിസ് കണ്ടെടുത്തു. ഡല്‍ഹിയില്‍ ഡ്രോണ്‍ പറത്തലിന് പോലിസ് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഡ്രാണ്‍ പറത്താനുണ്ടായ സാഹചര്യമെന്തായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കിയിട്ടില്ല. ഇരുവരെയും ചോദ്യംചെയ്തുവരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡല്‍ഹി പോലിസ് അറിയിച്ചു.
Next Story
RELATED STORIES
വന്ദേമാതരത്തിനും ജനഗണമനക്കും തുല്യ പദവി നല്‍കണം; ഡല്‍ഹി ഹൈകോടതിയില്‍...
24 May 2022 9:21 AM GMT'ഖുത്തുബ് മിനാറില്‍ ആരാധന അനുവദിക്കാനാവില്ല'; പുരാവസ്തു സംരക്ഷണ...
24 May 2022 9:12 AM GMTതെറ്റു ചെയ്യാത്തതിനാല്‍ കുറ്റബോധമില്ല; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍
24 May 2022 9:05 AM GMTഎംപവര്‍ ഇന്ത്യ ഫൗണ്ടേഷന് 'സപ്ലിമെന്ററി എഡിഷന് 2021' പ്രകാശനം ചെയ്തു
24 May 2022 8:52 AM GMTസ്ത്രീധനം വാങ്ങി സുഖലോലുപരായി ജീവിക്കാമെന്ന് കരുതുന്ന...
24 May 2022 8:42 AM GMTപ്രതീക്ഷിച്ച നീതി ലഭിച്ചില്ല,അപ്പീല്‍ നല്‍കുമെന്ന് വിസ്മയയുടെ മാതാവ്
24 May 2022 8:33 AM GMT