India

മധ്യപ്രദേശില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി; രണ്ട് ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു, നാലുപേര്‍ക്ക് പരിക്ക്

അരിയും മൊസാംബിയും കയറ്റിവന്ന ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. വിപരീത ദിശയില്‍ സഞ്ചരിച്ച ട്രക്കുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

മധ്യപ്രദേശില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി; രണ്ട് ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു, നാലുപേര്‍ക്ക് പരിക്ക്
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു. സിയോനി ജില്ലയിലെ ജബല്‍പൂര്‍- നാഗ്പൂര്‍ ദേശീയപാതയില്‍ ചാപാരയിലായിരുന്നു സംഭവം. അരിയും മൊസാംബിയും കയറ്റിവന്ന ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. വിപരീത ദിശയില്‍ സഞ്ചരിച്ച ട്രക്കുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അല്‍പനേരം മുന്നോട്ടുപോയശേഷം തലകീഴായി മറിഞ്ഞ ട്രക്കുകള്‍ തീപ്പിടിച്ച് കത്തുകയായിരുന്നു. രണ്ട് ഡ്രൈവര്‍മാരും വെന്തുമരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചാപാര പോലിസ് സ്റ്റേഷന്‍ ചുമതലയുള്ള നിലേഷ് പാര്‍ട്ടെറ്റി പറഞ്ഞു.

Next Story

RELATED STORIES

Share it