India

യുപിയില്‍ 20 കാരിയെ പോലിസുകാര്‍ പീഡിപ്പിച്ചു

യുപിയില്‍ 20 കാരിയെ പോലിസുകാര്‍ പീഡിപ്പിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയില്‍ 20കാരിയെ പോലിസുകാര്‍ പീഡിപ്പിച്ചു. ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഹോട്ടലില്‍ വച്ചാണ് യുവതിയെ രണ്ടു പോലിസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് അറിയിച്ചു. രണ്ടു പോലിസുകാര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചത്. തനിക്കെതിരേ മോശമായ പരമര്‍ശങ്ങള്‍ ആരോപിക്കുയും ചെയ്തു. തന്നെ വിട്ടയക്കണമെന്ന് യുവതി പോലിസുകാരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ഇരുവരും തന്നെ അടിക്കുകയും ശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു

സംഭവം നടന്ന ഹോട്ടല്‍ മുറിയും തന്നെ പീഡിപ്പിച്ച പോലിസുകാരെയും തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. കേസില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുമെന്നും അവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവം യുവതി വീട്ടില്‍ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്. സംഭവത്തില്‍ ഗോരഖ്‌നാഥ് പോലിസ് സ്‌റ്റേഷനിലെ കണ്ടാലറിയാവുന്ന രണ്ട് പോലിസുകാര്‍ക്കെതിരേ കൂട്ടബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

അതേസമയം ഗോരഖ്‌നാഥ് പോലിസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലിസുകാരെയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. യുവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. അന്വേഷണത്തില്‍ ഹോട്ടലില്‍ സിസിടിവി ഉണ്ടെന്ന് വ്യക്തമായി. മാത്രമല്ല, ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it