15 കാരി ഗര്‍ഭിണിയായി; പ്രതി അയല്‍വാസിയായ 12 കാരന്‍
12കാരന്‍ രാത്രിയില്‍ വീട്ടില്‍ നിന്നു പുറത്തു പോവാറില്ലെന്നാണ് ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലിസിനോടു പറഞ്ഞത്
മുംബൈ: 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അയല്‍വാസിയായ 12 കാരന്‍ പ്രതി. പാല്‍ഘര്‍ ജില്ലയിലെ മൊഘാധ താലൂക്കിലാണ് സംഭവം. പെണ്‍കുട്ടി കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്നു മനസ്സിലായത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. അഞ്ചുമാസം മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ രാത്രി ഫാമില്‍ ജോലിക്കു പോയ സമയം ഇരുവരും വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയം 12കാരന്‍ തന്നെ പീഡിപ്പിച്ചെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ പോസ്‌കോ വകുപ്പ് പ്രകാരവും ബലാല്‍സംഗത്തിനും കേസെടുത്തിട്ടുണ്ട്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയായണെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് പറഞ്ഞു. 12കാരന്‍ രാത്രിയില്‍ വീട്ടില്‍ നിന്നു പുറത്തു പോവാറില്ലെന്നാണ് ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലിസിനോടു പറഞ്ഞത്.
RELATED STORIES
ലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്‍കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMT'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMT