13 കാരന്‍ 18 ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍

ടെറസില്‍ നടത്തിയ തിരച്ചിലില്‍ വാട്ടര്‍ ടാങ്കിന് സമീപത്ത് അഴിച്ചുവച്ച ചെരുപ്പും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

13 കാരന്‍ 18 ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍

മുംബൈ: ഫ് ളാറ്റ് കെട്ടിടത്തിന്റെ 18 ാം നിലയില്‍ നിന്ന് താഴേക്ക് വീണ് 13 കാരന്‍ മരിച്ച നിലയില്‍. പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പോലിസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയത്. ടെറസില്‍ നടത്തിയ തിരച്ചിലില്‍ വാട്ടര്‍ ടാങ്കിന് സമീപത്ത് അഴിച്ചുവച്ച ചെരുപ്പും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

മുംബൈയിലെ വദലയില്‍ ഭക്തിപാര്‍ക്കിലെ കെട്ടിട സമുച്ഛയത്തിലാണ് സംഭവം. 12ാം നിലയില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗമാണ് മരിച്ച 13 കാരന്‍. മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുന്ന അച്ഛനും ബാങ്ക് ജീവനക്കാരിയായ അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് മകന്‍ ആത്മഹത്യ ചെയ്തത്. കുട്ടി മുകളിലേക്ക് കയറിപ്പോകുമ്പോള്‍ 18ാം നിലയില്‍ രണ്ട് പേര്‍ ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കുന്നുണ്ടായിരുന്നു.

RELATED STORIES

Share it
Top