കാണ്‍പൂരില്‍ ട്രെയിന്‍ പാളംതെറ്റി 12 പേര്‍ക്കു പരിക്ക്
പ്രയാഗ് രാജില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാണ്‍പൂരിനു 15 കിലോമീറ്റര്‍ അകലെ റൂമ വില്ലേജിനു സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനാണു അപകടം

കാണ്‍പൂര്‍: ഹൗറ-ന്യൂ ഡല്‍ഹി പൂര്‍വ എക്സ്പ്രസിന്റെ 12 കോച്ചുകള്‍ പാളംതെറ്റി 13 പേര്‍ക്കു പരിക്ക്. പ്രയാഗ് രാജില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാണ്‍പൂരിനു 15 കിലോമീറ്റര്‍ അകലെ റൂമ വില്ലേജിനു സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനാണു അപകടം. ഉടന്‍ 15 ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലെത്തിച്ചത്. സംഭവസ്ഥലത്തേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി ആക്സിഡന്റ് റിലീഫ് ട്രെയിന്‍ പോയതായി ഇന്ത്യന്‍ റെയില്‍വേ വക്താവ് സ്മിത വാത്സ് ശര്‍മ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള ട്രെയിനുകള്‍ വൈകിയോടുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലിസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 45 അംഗ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ആരുടെയും നില ഗുരുതരമല്ലെനന്ും കാണ്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് വിജയ് വിശ്വാസ് പന്ത് പറഞ്ഞു.
RELATED STORIES
ഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: മേധാ പട്കര്‍
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMT