India

അന്താരാഷ്ട്ര അംഗീകാരം തേടി കാപ്പാട് ബീച്ചും; പരിസ്ഥിതി സൗഹൃദ വികസനത്തിന് വഴിയൊരുങ്ങും

ശിവ്‌രാജ്പൂര്‍(ഗുജറാത്ത്), ഭോഗാവെ(മഹാരാഷ്ട്ര), ഗോദ്‌ല(ദിയു), മിരാമര്‍(ഗോവ), കാസര്‍കോഡ്, പഡുബിദ്രി(കര്‍ണാടക), ഏദന്‍(പുതുച്ചേരി), മഹാബലിപുരം(തമിഴ്‌നാട്), റുഷികോണ്ട(ആന്ധ്രപ്രദേശ്), ഗോള്‍ഡന്‍(ഒഡിഷ), രാധാനഗര്‍(ആന്റ്മാന്‍ നിക്കോബാര്‍ ഐലന്റ്‌സ്) എന്നിവയാണ് അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട മറ്റു ബീച്ചുകള്‍.

അന്താരാഷ്ട്ര അംഗീകാരം തേടി കാപ്പാട് ബീച്ചും; പരിസ്ഥിതി സൗഹൃദ വികസനത്തിന് വഴിയൊരുങ്ങും
X

ന്യൂഡല്‍ഹി: അന്താരാഷ്്ട്ര അംഗീകാരമായ ബ്ലൂ ഫഌഗ് സെര്‍ട്ടിഫിക്കേഷന് വേണ്ടി മല്‍സരിക്കാന്‍ കേരളത്തില്‍ നിന്നുള്ള കാപ്പാട് ഉള്‍പ്പെടെ 12 ബീച്ചുകളെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തിരഞ്ഞെടുത്തു. ശുചിത്വം, പരിസ്ഥിതി മര്യാദ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബീച്ചുകള്‍ക്കാണ് ഈ അംഗീകാരം ലഭിക്കുക.

ശിവ്‌രാജ്പൂര്‍(ഗുജറാത്ത്), ഭോഗാവെ(മഹാരാഷ്ട്ര), ഗോദ്‌ല(ദിയു), മിരാമര്‍(ഗോവ), കാസര്‍കോഡ്, പഡുബിദ്രി(കര്‍ണാടക), ഏദന്‍(പുതുച്ചേരി), മഹാബലിപുരം(തമിഴ്‌നാട്), റുഷികോണ്ട(ആന്ധ്രപ്രദേശ്), ഗോള്‍ഡന്‍(ഒഡിഷ), രാധാനഗര്‍(ആന്റ്മാന്‍ നിക്കോബാര്‍ ഐലന്റ്‌സ്) എന്നിവയാണ് അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട മറ്റു ബീച്ചുകള്‍.

ബീച്ചുകള്‍ക്കു വേണ്ടിയുള്ള ബ്ലൂ ഫഌഗ് പദ്ധതി കൈകാര്യം ചെയ്യുന്നത ലാഭേഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര അന്താരാഷ്ട്ര സ്ഥാപനമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയേണ്‍മെന്റ് ആന്റ് എജുക്കേഷന്‍(ഫീ) ആണ്. 1985ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച ബ്ലൂഫഌഗ് 1987 മുതല്‍ യൂറോപ്പില്‍ നടപ്പാക്കിത്തുടങ്ങി. 2001 മുതലാണ് യൂറോപ്പിന് പുറത്തേക്കു വ്യാപിച്ചത്. ജപ്പാനും ദക്ഷിണ കൊറിയയും മാത്രമാണ് ദക്ഷിണ, ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ ബ്ലൂ ഫഌഗ് ബീച്ചുകളുള്ള ഏക രാജ്യങ്ങള്‍. സ്‌പെയ്‌നിലാണ് ഏറ്റവും കൂടുതല്‍ ബ്ലൂ ഫഌഗ് ബീച്ചുകളുള്ളത്. 566 ബീച്ചുകള്‍ക്കാണ് ഇവിടെ അംഗീകാരം ലഭിച്ചത്. 515, 395 ബീച്ചുകളുമായി ഗ്രീസും ഫ്രാന്‍സും തൊട്ടടുത്ത് നില്‍ക്കുന്നു.

ജലത്തിന്റെ ഗുണനിലാവരം, മാലിന്യ സംസ്‌കരണ സംവിധാനം, ഭിന്ന ശേഷീ സൗഹൃദം, പ്രഥമ ശുശ്രൂഷാ സൗകര്യം തുടങ്ങിയ 33 ഉപാധികള്‍ പാലിച്ചാലാണ് ഈ അംഗീകാരം ലഭിക്കുക. തുടര്‍ന്ന് ഈ ബീച്ചുകളില്‍ ഫീയുടെ നീലക്കൊടി സ്ഥാപിക്കാം. ഇതോടെ പ്രസ്തുത ബീച്ചുകള്‍ ലോക ടൂറിസം മാപ്പില്‍ ഇടംപിടിക്കും.

ശിവ്‌രാജ്പൂര്‍, ഗോദ്‌ല ബീച്ചുകള്‍ ഈ മാസം അവസാനം അംഗീകാരത്തിനായി സമര്‍പ്പിക്കും. 20 കോടി രൂപ വീതമാണ് ഈ രണ്ട് ബീച്ചുകളിലും സൗകര്യമൊരുക്കുന്നതിന് വേണ്ടി ചെലവഴിച്ചത്. ഒക്ടോബര്‍ അവസാനത്തോടെ ഫീ ഇവയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഒരു വര്‍ഷത്തേക്കാണ് അംഗീകാരം ലഭിക്കുക. തുടര്‍ന്ന് ഓരോ വര്‍ഷവും അപേക്ഷ നല്‍കണം.

അംഗീകാര സമര്‍പ്പണത്തിന് വേണ്ടി കണ്ടെയ്‌നര്‍ ടോയ്‌ലറ്റുകള്‍, വസ്ത്രം മാറാനുള്ള മുറികള്‍, കുളിക്കാനുള്ള സൗകര്യം, ജലശുചീകരണ സംവിധാനം, മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഈ ബീച്ചുകളില്‍ ഒരുക്കും.

Next Story

RELATED STORIES

Share it