India

ജൂലൈ പകുതിയോടെ രാജ്യത്ത് പ്രതിദിനം ഒരുകോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും: ഐസിഎംആര്‍ മേധാവി

ജൂലൈ പകുതിയോടെ രാജ്യത്ത് പ്രതിദിനം ഒരുകോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും: ഐസിഎംആര്‍ മേധാവി
X

ന്യൂഡല്‍ഹി: ജൂലൈ പകുതിയോടെയോ ആഗസ്ത് ആരംഭത്തിലോ പ്രതിദിനം ഒരുകോടി കൊവിഡ് വാക്‌സിന്‍ വീതം ലഭ്യമാക്കുമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്താകെ 108 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെ വാക്‌സിനേഷന്‍ ഇരട്ടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് കാത്തിരിക്കാനുള്ള ക്ഷമയുണ്ടാവണം. ഭാവിയില്‍ വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ടാവില്ല.

വലിയ തോതില്‍ നടത്തിയ പരിശോധനയും കര്‍ശനമായ നിയന്ത്രണവും കൊവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ സഹായിച്ചു. വാക്‌സിന്‍ ക്ഷാമമില്ല. ഒരുമാസത്തിനുള്ളില്‍ രാജ്യത്ത് കുത്തിവയ്‌പ്പെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അത് അനുഭവപ്പെടും. നമ്മുടെ ജനസംഖ്യ അമേരിക്കയുടേതിനേക്കാള്‍ നാലിരട്ടിവരും. ജൂലൈ പകുതിയോടെ അല്ലെങ്കില്‍ ആഗസ്ത് ആദ്യം, ഒരുദിവസം ഒരുകോടി വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നും ഐസിഎംആര്‍ മേധാവി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഡിസംബറോടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യം നിലവില്‍ പ്രതിമാസം 8.5 കോടി ഡോസുകള്‍ അഥവാ പ്രതിദിനം 28.33 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കേന്ദ്രം കഴിഞ്ഞയാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചത്. ജൂലൈയില്‍ ഉല്‍പാദനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഷീല്‍ഡും കൊവാക്‌സിനും ഇന്ത്യയില്‍ നിര്‍മിക്കുന്നു, സ്പുട്‌നിക് വി നിര്‍മാണവും ആരംഭിക്കുന്നു. ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവരുടെ വാക്‌സിനുകള്‍ക്ക് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡേണയുടെ സിംഗിള്‍ ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഫാര്‍മ കമ്പനിയായ സിപ്ല ആവശ്യപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it