Sub Lead

പരീക്ഷകളിലെ തോല്‍വി; 19 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

പരീക്ഷകളിലെ തോല്‍വി; 19 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു
X

ഹൈദരാബാദ്: തെലങ്കാന സ്‌റ്റേറ്റ് ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 19 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഇത്തവണ പരീക്ഷ എഴുതിയ 9.74 ലക്ഷം വിദ്യാര്‍ഥികളില്‍ മൂന്ന് ലക്ഷം വിദ്യാര്‍ഥികളാണ് തോറ്റത്. തോറ്റ കുട്ടികളുടെ ഉത്തരപേപ്പറുകള്‍ തെലങ്കാന ഹൈക്കോടതി പുനപ്പരിശോധിക്കാന്‍ ഉത്തരവിട്ടുണ്ട്. ഉത്തര പേപ്പറുകള്‍ പുനപ്പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും അറിയിച്ചു. കൃത്യമായ മൂല്യനിര്‍ണയം നടത്താത്തതാണ് കൂട്ടത്തോല്‍വിക്ക് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. രണ്ടാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ട പല കുട്ടികളും ഒന്നാം വര്‍ഷ പരീക്ഷകള്‍ക്ക് മികച്ച മാര്‍ക്ക് വാങ്ങിയവരാണ്. ഇക്കണോമിക്‌സ്, സാഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ തോറ്റ ഒരു വിദ്യാര്‍ഥി സ്‌കൂള്‍ കോംപൗണ്ടിലെ ഷെഡില്‍ തൂങ്ങി മരിച്ചു. ഭുവന്‍നഗരി ജില്ലയിലെ ഒരു പെണ്‍കുട്ടി വീട്ടിനുള്ളില്‍ തീ കൊളുത്തി മരിക്കുകയായിരുന്നു. രംഗറെഡ്ഡി ജില്ലയില്‍ ഫിസ്‌കിസ്, സുവോളജി പരീക്ഷകളില്‍ തോറ്റ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഫലം വന്നപ്പോള്‍ മുതല്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നു രക്ഷിതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it