India

നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച വൃദ്ധനു നഷ്ടമായത് 48,000 രൂപ

റിസര്‍വ് ബാങ്കിന്റെ ഹെല്‍പ് ലൈന്‍ നമ്പറാണന്ന്് ധരിച്ച് വ്യാജനമ്പറിലേക്ക് വിളിച്ചതാണ് 74കാരനായ മലാഡ് സ്വദേശി വിജയകുമാര്‍ മാര്‍വയ്ക്ക് പണം നഷ്ടപ്പെടാന്‍ കാരണമായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 7000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് കഴിഞ്ഞ മാസം വീട് വൃത്തിയാക്കുന്നതിനിടെ വിജയകുമാറിന് കിട്ടിയത്.

നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച വൃദ്ധനു നഷ്ടമായത് 48,000 രൂപ
X

മുംബൈ: നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കാനായി ആര്‍ബിഐയുടെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച വൃദ്ധനു നഷ്ടമായത് 48,000 രൂപ. റിസര്‍വ് ബാങ്കിന്റെ ഹെല്‍പ് ലൈന്‍ നമ്പറാണന്ന്് ധരിച്ച് വ്യാജനമ്പറിലേക്ക് വിളിച്ചതാണ് 74കാരനായ മലാഡ് സ്വദേശി വിജയകുമാര്‍ മാര്‍വയ്ക്ക് പണം നഷ്ടപ്പെടാന്‍ കാരണമായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 7000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് കഴിഞ്ഞ മാസം വീട് വൃത്തിയാക്കുന്നതിനിടെ വിജയകുമാറിന് കിട്ടിയത്.

കൈയിലുള്ള നിരോധിച്ച നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കുമെന്നെറിയാന്‍ റിസര്‍വ് ബാങ്കിന്റെ ഹെല്‍പ് ലൈന്‍ നമ്പറാണെന്ന് ധരിച്ച് വ്യാജനമ്പറിലേക്കാണ് ഇദ്ദേഹം വിളിച്ചത്. വിളിച്ചയുടന്‍തന്നെ വിജയകുമാര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. മറുവശത്തുള്ളയാള്‍ വിജയകുമാറിന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ അന്വേഷിക്കുകയും ഒടിപി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തു. ഉടനടി വിജയ്കുമാറിന്റെ അക്കൗണ്ടില്‍നിന്ന് 48,000 രൂപ നഷ്ടപ്പെട്ടു.

കബളിക്കപ്പെട്ടതറിഞ്ഞ വിജയകുമാര്‍ മലാഡ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഇത്തരത്തിലുള്ള പുതിയ സാങ്കേതികവിദ്യാ രീതിയാണ് ഉപയോഗിക്കുന്നതെന്ന് മഹാരാഷ്ട്ര സൈബര്‍ വിഭാഗം സൂപ്രണ്ട് ബാല്‍സിങ് രജ്പുത് അറിയിച്ചു. വെബ്‌സൈറ്റുകളില്‍ വരുന്ന നമ്പറുകള്‍ കൃത്യമായി അന്വേഷിച്ച ശേഷമേ പ്രതികരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.








Next Story

RELATED STORIES

Share it