എബിപി ന്യൂസ് ചാനല്‍ സംഘത്തിന് നേരെ വെടിവയ്പ്പ്; ആർക്കും പരിക്കില്ല; പോലിസുകാർക്ക് സസ്പെൻഷൻ
BY SHN9 Jun 2019 2:28 PM GMT
X
SHN9 Jun 2019 2:28 PM GMT
ന്യൂഡൽഹി: സ്വകാര്യ വാര്‍ത്താചാനല്‍ സംഘം സഞ്ചരിച്ച കാറിന് നേരെ ഡൽഹിയിൽ വെടിവയ്പ്പ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് കാറിന് നേരെ വെടിവച്ചത്. ഹിന്ദി ചാനലായ എബിപി ന്യൂസ് സംഘത്തിന് നേരെയായിരുന്നു ആക്രമണ ശ്രമം. റിപ്പോര്‍ട്ടറും കാമറമാനും ഡ്രൈവറുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഡൽഹി പ്രസാദ് നഗറില്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ നോയിഡയില്‍ നിന്ന് കരോള്‍ബാഗിലേക്ക് പോകുകയായിരുന്നു സംഘം. ബരാപുള്ള ഫ്ലൈ ഓവറില്‍വച്ച് ബൈക്കിലെത്തിയ അക്രമികൾ വെടിവയ്ക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് പുരോഹിത് പറഞ്ഞു. മൂന്ന് തവണയാണ് വെടിവച്ചത്. ആദ്യം കാറിനും പിന്നീട് കണ്ണാടിയിലും വെടിയുണ്ടകളേറ്റു. മൂന്നാമത്തെ വെടിയുണ്ട എവിടെയും കൊണ്ടില്ല. അക്രമികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് ഓടിച്ചിരുന്നയാള്‍ തന്നെയാണ് വെടിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിവരം അറിയിച്ചിട്ടും സംഭവ സ്ഥലത്ത് പോലിസ് എത്താന്‍ നന്നേ വൈകിയെന്ന് എബിപി സംഘം ആരോപിച്ചു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും റിപ്പോര്‍ട്ടര്‍ ആരോപിച്ചു. അതേസമയം, പിക്കറ്റിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുന്നു പോലിസുകാരെ കൃത്യവിലോപം കാട്ടിയതിന് സസ്പെന്‍റ് ചെയ്തെന്ന് ഡൽഹി പോലിസ് അറിയിച്ചു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും.
Next Story
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMTപോലിസുകാർ പന്നികെണിയിൽ കുടുങ്ങിയത് കണ്ടു; കൃത്യം വിവരിച്ച് പിടിയിലായവർ
19 May 2022 5:29 PM GMTഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ യുവതിയുടേത് കൊലപാതകം;...
19 May 2022 5:03 PM GMT