അസമില്‍ വിഷമദ്യം കഴിച്ച 19 തേയിലത്തോട്ടം തൊഴിലാളികള്‍ മരിച്ചു
മരിച്ചവരില്‍ ഒമ്പതുപേര്‍ സ്ത്രീകളാണ്
BY RSN22 Feb 2019 10:52 AM GMT

X
RSN22 Feb 2019 10:52 AM GMT
ഗുവാഹത്തി: അസമില്‍ വിഷമദ്യം കഴിച്ച 19 തേയിലത്തോട്ട തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പതുപേര്‍ സ്ത്രീകളാണ്. 18 പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചതില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. നൂറിലധികം പേരാണ് വിഷമദ്യം കഴിച്ചത്. ഇവരില്‍ മിക്കവരിലും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തില്‍ നൂറിലധികം പേര് മരിച്ചിരുന്നു. പ്രാദേശികമായി തയ്യാറാക്കിയ മദ്യമാണ് ദുരന്തത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMT