ലീഗ് നേതാവ് വേശ്യയെന്ന് വിളിച്ചെന്ന പരാതിയുമായി വനിതാ ലീഗ് പ്രവര്‍ത്തക

മലപ്പുറം:തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തില്‍വച്ച് അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യ എന്നുവിളിച്ചെന്നുമാണ് പോലിസില്‍ പരാതി നല്‍കിയത്.മുസ്‌ലിം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കാവുങ്ങള്‍ കുഞ്ഞുമരക്കാര്‍ക്ക് എതിരെയാണ് പ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്.പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ ഒന്നാം തിയ്യതി നിയോജകമണ്ഡലം ഓഫിസില്‍ വച്ച് അപമാനിക്കുന്ന തരത്തില്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും വേശ്യ എന്നും വിളിച്ചെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.പല തവണ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തകയും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് പോലിസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. അതേസമയം യുവതിയുടേത് വ്യാജ പരാതിയാണെന്നാണ് കുഞ്ഞുമരക്കാര്‍ പറയുന്നത്.
RELATED STORIES
ഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMTപ്രീമിയര്‍ ലീഗ്; സ്പര്‍സ് ചാംപ്യന്‍സ് ലീഗിന്; നിര്‍ഭാഗ്യവുമായി...
22 May 2022 6:54 PM GMTപ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
22 May 2022 6:32 PM GMT