വയനാട് ജില്ലയില്‍ 3 പേര്‍ക്ക് കൊവിഡ്:17 പേര്‍ക്ക് രോഗമുക്തി
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 ആയി.

കല്‍പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച്ച 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി.
വാളാട് സ്വദേശികളായ അറുപതുകാരിക്കും അറുപത്തിയാറുകാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ വേലിയമ്പം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 ആയി. ഇതില്‍ 295 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 204 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 196 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിൽസയില്‍ കഴിയുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 173 പേരാണ്. 158 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2596 പേര്‍. ഇന്ന് വന്ന 65 പേര്‍ ഉള്‍പ്പെടെ 285 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 758 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 18792 സാംപിളുകളില്‍ 17694 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 17027 നെഗറ്റീവും 500 പോസിറ്റീവുമാണ്.
RELATED STORIES
ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര് ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
22 May 2022 3:24 AM GMTനടിയെ ആക്രമിച്ച കേസ്: കാവ്യ പ്രതിയാകില്ല; കേസിലെ തുടരന്വേഷണം...
22 May 2022 2:54 AM GMT1500 കോടിയുടെ വന് ഹെറോയിന് വേട്ട; ബോട്ടുടമ ക്രിസ്പിന് മുഖ്യപ്രതി, ...
22 May 2022 2:23 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; എട്ട് ജില്ലകളില് യെല്ലോ അലേര്ട്ട്
22 May 2022 1:45 AM GMT