വയനാട് ജില്ലയില്‍ 1196 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.03
9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47440 ആയി.

കൽപ്പറ്റ: വയനാട് ജില്ലയില്‍ ശനിയാഴ്ച്ച 1196 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 607 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03 ആണ്. 1154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47440 ആയി. 33078 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 12975 പേരാണ് ജില്ലയില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 12067 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
കൽപ്പറ്റ 115, ബത്തേരി 110, മാനന്തവാടി 104, പനമരം 77, മുട്ടിൽ 74, നെൻമേനി 70, മുള്ളൻകൊല്ലി 54, തവിഞ്ഞാൽ 51, മീനങ്ങാടി 50, പുൽപ്പള്ളി 44, എടവക, കണിയാമ്പറ്റ 43 വീതം, അമ്പലവയൽ 42, പടിഞ്ഞാറത്തറ 39, മേപ്പാടി 38, പൂതാടി 36, വെള്ളമുണ്ട 30, നൂൽപ്പുഴ 27, തിരുനെല്ലി, വെങ്ങപ്പള്ളി 18 വീതം, കോട്ടത്തറ, പൊഴുതന 16 വീതം, വൈത്തിരി 14, തരിയോട് 13, മൂപ്പൈനാട് സ്വദേശികളായ 12 പേരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
അബുദാബിയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും വന്ന ഓരോരുത്തരും, കർണാടകയിൽ നിന്ന് വന്ന 21 പേരും, തമിഴ്നാട്ടിൽ നിന്ന് വന്ന 10 പേരും, ആസാമിൽ നിന്ന് വന്ന 5 പേരും, ജാർഖണ്ഡ്, ഹരിയാന, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോഗബാധിതരായത്.
607 പേര്‍ക്ക് രോഗമുക്തി
മേപ്പാടി 16, ബത്തേരി 14, മാനന്തവാടി 8, നെന്മേനി 6, പൊഴുതന 5, പനമരം, മീനങ്ങാടി നാലു വീതം, എടവക, മുട്ടിൽ മൂന്ന് വീതം, കൽപ്പറ്റ, കണിയാമ്പറ്റ, നൂൽപ്പുഴ, തവിഞ്ഞാൽ, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി രണ്ടു വീതം, അമ്പലവയൽ, മുള്ളൻകൊല്ലി, മുപ്പൈനാട്, പടിഞ്ഞാറത്തറ, പൂതാടി, തരിയോട്, തിരുനെല്ലി, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തരും, കർണാടക സ്വദേശികളായ മൂന്നു പേരും, തമിഴ്നാട് 2 പേരും, തൃശ്ശൂർ, മലപ്പുറം സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിൽസയിലായിരുന്ന 515 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
3051 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (8.05.21) പുതുതായി നിരീക്ഷണത്തിലായത് 3051 പേരാണ്. 2660 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 33386 പേര്‍. ഇന്ന് പുതുതായി 171 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2990 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 400525 സാംപിളുകളില്‍ 385543 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 338103 നെഗറ്റീവും 47440 പോസിറ്റീവുമാണ്.
RELATED STORIES
2024ല്‍ എന്‍ഡിഎയെ തറപറ്റിക്കാന്‍ തന്ത്രങ്ങളുമായി കെസിആര്‍; ആപ്പും...
28 May 2022 8:58 AM GMTവംശഹത്യയ്ക്ക് കളമൊരുക്കുന്നോ? വംശശുദ്ധിപഠനവുമായി കേന്ദ്ര സാംസ്കാരിക...
28 May 2022 4:12 AM GMTഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTതൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT