വയനാട് ജില്ലയിൽ 659 പേർക്ക് കൂടി കൊവിഡ്: 199 പേർക്ക് രോഗമുക്തി
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36406 ആയി.

കൽപ്പറ്റ: വയനാട് ജില്ലയിൽ ഞായറാഴ്ച്ച 659 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. 199 പേർ രോഗമുക്തി നേടി. 657 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36406 ആയി. 29576 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6027 പേരാണ് ചികിൽസയിലുള്ളത്. ഇവരിൽ 5479 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
ബത്തേരി സ്വദേശികൾ 53 പേർ, അമ്പലവയൽ 51 പേർ, എടവക 50 പേർ, നെൻമേനി, തവിഞ്ഞാൽ 48 പേർ വീതം, കൽപ്പറ്റ 45 പേർ, മാനന്തവാടി 37 പേർ, പൂതാടി 33 പേർ, പുൽപ്പള്ളി 30 പേർ, വെള്ളമുണ്ട 29 പേർ, പനമരം 27 പേർ, പൊഴുതന 26 പേർ, മുട്ടിൽ 24 പേർ, മീനങ്ങാടി 21 പേർ, മുള്ളൻകൊല്ലി, നൂൽപ്പുഴ, പടിഞ്ഞാറത്തറ 20 പേർ വീതം, തിരുനെല്ലി 13 പേർ, തൊണ്ടർനാട്, വൈത്തിരി 11 പേർ വീതം, കണിയാമ്പറ്റ, വെങ്ങപ്പള്ളി 10 പേർ വീതം, മൂപ്പൈനാട് 8 പേർ, മേപ്പാടി 7 പേർ, തരിയോട് 3 പേർ, കോട്ടത്തറ സ്വദേശികളായ രണ്ട് പേരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കർണാടകയിൽ നിന്ന് വന്ന പൂതാടി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.
199 പേർക്ക് രോഗമുക്തി
ബത്തേരി, കൽപ്പറ്റ സ്വദേശികൾ ആറു പേർ വീതം, തരിയോട് 5 പേർ, അമ്പലവയൽ, പനമരം നാലു പേർ വീതം, നെന്മേനി, മാനന്തവാടി, പൊഴുതന മൂന്ന് പേർ വീതം, തൊണ്ടർനാട്, നൂൽപ്പുഴ, മീനങ്ങാടി, മൂപ്പൈനാട് രണ്ടു പേർ വീതം, വൈത്തിരി, മേപ്പാടി, തവിഞ്ഞാൽ, എടവക സ്വദേശികളായ ഓരോരുത്തരും, നാഗ്പൂർ, നീലഗിരി സ്വദേശികളായ ഒരാൾ വീതവും, വീടുകളിൽ ചികിൽസയിലായിരുന്ന 151 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
2132 പേർ പുതുതായി നിരീക്ഷണത്തിൽ
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 2132 പേരാണ്. 503 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 17207 പേർ. ഇന്ന് പുതുതായി 81 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്ന് 3232 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 364915 സാംപിളുകളിൽ 356812 പേരുടെ ഫലം ലഭിച്ചു. ഇതിൽ 320406 നെഗറ്റീവും 36406 പോസിറ്റീവുമാണ്.
RELATED STORIES
ഇന്ന് ലോക ഹൈപ്പര്ടെന്ഷന് ദിനം;അവഗണിക്കാതിരിക്കാം ഈ ലക്ഷണങ്ങള്
17 May 2022 7:15 AM GMTഅമ്മൂമ്മയുടെ കരളായ് അഞ്ചുവയസുകാരന് കൊച്ചുമകന്
13 May 2022 2:49 PM GMTഷിഗെല്ല നിസാരനല്ല;ജാഗ്രത കൈവിടാതിരിക്കാം
4 May 2022 9:45 AM GMTആരോഗ്യവകുപ്പില് തുടര്പരിശീലന പരിപാടി ഇനി ഇ പ്ലാറ്റ്ഫോമിലൂടെയും
27 April 2022 3:54 PM GMTകുട്ടികളില് അജ്ഞാത ഹെപ്പറ്റൈറ്റിസ് വകഭേദം പടരുന്നു;ജാഗ്രതാ...
26 April 2022 5:17 AM GMT402 ആശുപത്രികളില് ഇ- ഹെല്ത്ത് സംവിധാനം
25 April 2022 4:02 AM GMT