വയനാട് ജില്ലയില്‍ 40 പേര്‍ക്ക് കൂടി കൊവിഡ്; 35 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ
266 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഞായറാഴ്ച്ച 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേർക്കും സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്കുമാണ് രോഗബാധ. ഇവരിൽ രണ്ടുപേർ ഉറവിടം അറിയാത്തവരാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1704 ആയി. ഇതില്‍ 1429 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. ജില്ലയിൽ ഇന്ന് 30 പേര്‍ രോഗമുക്തി നേടി.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 183 പേരാണ്. 454 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2637 പേര്‍. ഇന്ന് വന്ന 32 പേര്‍ ഉള്‍പ്പെടെ 289 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1579 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 56150 സാംപിളുകളില്‍ 54019 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 52315 നെഗറ്റീവും 1704 പോസിറ്റീവുമാണ്.
RELATED STORIES
വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം; ഒളിവിലായിരുന്ന പി സി ജോര്‍ജ്...
24 May 2022 7:30 AM GMTകമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ടുപേര്‍...
24 May 2022 6:07 AM GMTനടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ...
24 May 2022 5:58 AM GMTട്രെയിനില്‍ ഭക്ഷ്യവിഷബാധ
24 May 2022 5:52 AM GMTസ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
24 May 2022 5:16 AM GMTപ്രസവത്തിനിടെ മരിച്ചെന്നു ആശുപത്രി അധികൃതര്‍; സംസ്കരിച്ച് ഒരു...
24 May 2022 3:19 AM GMT