തൃശൂർ ജില്ലയിൽ 641 പേർക്ക് കൂടി കൊവിഡ്; 834 പേർ രോഗമുക്തരായി
ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 621 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.
തൃശൂർ: തൃശൂർ ജില്ലയിൽ ഞായറാഴ്ച 641 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 834 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9913 ആണ്. തൃശൂർ സ്വദേശികളായ 94 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 46,473 ആണ്. 36210 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 621 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 42 പുരുഷൻമാരും 44 സ്ത്രീകളും പത്ത് വയസ്സിനു താഴെ 23 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്.
864 പേർ പുതിയതായി ചികിൽസയിൽ പ്രവേശിച്ചതിൽ 276 പേർ ആശുപത്രിയിലും 588 പേർ വീടുകളിലുമാണ്. ഞായറാഴ്ച മൊത്തം 5900 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4664 പേർക്ക് ആന്റിജൻ പരിശോധനയും 1038 പേർക്ക് ആർടിപിസിആർ പരിശോധനയും 198 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,48,325 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT