തൃശൂർ ജില്ലയിൽ 169 പേർക്ക് കൂടി കൊവിഡ്; 145 പേർക്ക് രോഗമുക്തി
ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 33 പേരുടെ ഉറവിടം അറിയില്ല.

തൃശൂർ: തൃശൂർ ജില്ലയിൽ ഞായറാഴ്ച 169 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂർ സ്വദേശികളായ 35 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5355 ആണ്. ഇതുവരെ രോഗമുക്തരായത് 3772 പേർ.
ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 33 പേരുടെ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റർ: 4, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2, സ്പിന്നിംഗ് മിൽ ക്ലസ്റ്റർ 2, ദയ ക്ലസ്റ്റർ 2, അഴീക്കോട് ഹാർബർ ക്ലസ്റ്റർ 1, ഫുഡ് മാസോൺ ക്ലസ്റ്റർ 1, പരുത്തിപ്പാറ ക്ലസ്റ്റർ 1, ആർ.എം.എസ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 108. മൂന്ന് ഫ്രൻറ്‌ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന എട്ട് പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ അഞ്ച് പുരുഷൻമാരും ഒമ്പത് സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ ആറ് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമുണ്ട്.
ജില്ലയിൽ 8607 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 165 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 3772 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഞായറാഴ്ച 2714 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3212 സാംപിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 98213 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
RELATED STORIES
അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേ വനിത കമ്മീഷനില്‍...
25 May 2022 10:12 AM GMTമതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
25 May 2022 10:00 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTനവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍
25 May 2022 8:48 AM GMTകപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
25 May 2022 8:39 AM GMT