- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു

കാലഫോര്‍ണിയ(യുഎസ്): രണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു. വടക്കന്‍ കാലഫോര്‍ണിയ സ്വദേശിയായ ജെസ്സിനിയ മിന(22)യാണ് മരിച്ചത്. വീട്ടില്‍ നിയമവിരുദ്ധമായി സൂക്ഷിച്ച തോക്ക് കുട്ടി എടുത്ത് വെടിവയ്ക്കുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ തോക്കിന്റെ ഉടമയായ ആന്‍ഡ്രൂ സാഞ്ചസിനെ(18) പോലിസ് അറസ്റ്റ് ചെയ്തു. ജെസ്സിനിയയുടെ ആണ്‍ സുഹൃത്താണ് ഇയാള്‍.
ജെസ്സിനിയ കട്ടിലില്‍ കിടക്കുമ്പോള്‍ കുട്ടിയെത്തി വെടിവയ്ക്കുകയായിരുന്നുവെന്ന് പോലിസ് വക്താവ് ലഫ്റ്റനന്റ് കേണല്‍ പോള്‍ സെര്‍വാന്റസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്പത് എംഎം പിസ്റ്റള്‍ കൊണ്ട് ഒരു തവണയാണ് ജെസ്സിനിയക്ക് വെടിയേറ്റത്. ഈ തോക്കിന് സുരക്ഷാ ലോക്ക് ഇല്ലായിരുന്നു. നിലത്തിട്ടിരുന്ന തോക്കാണ് കുട്ടി എടുത്തു മുറിയിലേക്ക് ചെന്നത്. തോക്ക് സൂക്ഷിക്കുന്നതില്‍ ജാഗ്രതപുലര്‍ത്താത്തതിനാണ് ആന്‍ഡ്രൂ സാഞ്ചസിനെ അറസ്റ്റ് ചെയ്തതെന്നും ലഫ്റ്റനന്റ് കേണല്‍ പോള്‍ സെര്‍വാന്റസ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ലോസ് ഏയ്ഞ്ചലസില്‍ ഒരു ഏഴു വയസുകാരന്‍ സഹോദരനായ രണ്ടു വയസുകാരനെ വെടിവച്ചു കൊന്നിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ട്രക്കില്‍ നിന്ന് ലഭിച്ച തോക്കാണ് കളിക്കുന്നതിനിടെ അപകടമുണ്ടാക്കിയത്. വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടക്കന്‍ കരോലിനയിലും സമാനമായ സംഭവമുണ്ടായി. മൂന്നുവയസുകാരന്‍ ഒരു വയസുള്ള അനിയനെയാണ് വെടിവച്ചത്. പക്ഷെ, കാര്യമായ പരിക്കില്ല. കുട്ടികളുടെ കൈയ്യില്‍ എത്താത്ത രീതിയില്‍ തോക്ക് സൂക്ഷിക്കണമെന്ന് കാലഫോര്‍ണിയ അറ്റോണി ജനറല്‍ അഭ്യര്‍ത്ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















