Districts

വിമൻ ഇന്ത്യാ മൂവ്മെൻ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഒരു വനിതാ നിയമപാലകയുടെ അവസ്ഥ ഇതാണെങ്കിൽ രാജ്യത്തെ സാധാരണക്കാരായ സ്ത്രീസമൂഹത്തിന് എന്ത് സുരക്ഷയാണുണ്ടാവുക.

വിമൻ ഇന്ത്യാ മൂവ്മെൻ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
X

കോഴിക്കോട്: രാജ്യ തലസ്ഥാനത്ത് ക്രൂരമായ് കൊലചെയ്യപ്പെട്ട സാബിയ സെയ്ഫിയുടെ ഘാതകരെ ഉടൻ അറസ്റ്റുചെയ്യുക, അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിമൻ ഇന്ത്യാ മൂവ്മെൻ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അഴിമതിക്കെതിരെ നിലപാടെടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥയെ ക്രൂരമായി കൊലപ്പെടുത്തിയത് വാർത്തയാവുന്നില്ല. പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ഈ മൗനം അപകടസൂചനയാണ് നൽകുന്നതെന്നും ജില്ല പ്രസിഡന്റ് കെ കെ ഫൗസിയ.

ഒരു വനിതാ നിയമപാലകയുടെ അവസ്ഥ ഇതാണെങ്കിൽ രാജ്യത്തെ സാധാരണക്കാരായ സ്ത്രീസമൂഹത്തിന് എന്ത് സുരക്ഷയാണുണ്ടാവുക. കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാനം ചെയ്യുകയായിരുന്നു അവർ. നീതിപീഠവും ഭരണകൂടവും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നും അവർ വ്യക്തമാക്കി. മിസ്രിയ, അമീന, ഫാത്തിമ, സാറ മുനീർ, സീനത്ത്, സനിയ ശമിർ തുടങ്ങിയവർ സംബന്ധിച്ചു.

Next Story

RELATED STORIES

Share it